Advertisement

നെഹ്റു കോളേജില്‍ മനഃപ്പൂർവ്വം തോൽപ്പിച്ചതായി കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് പുന:പരീക്ഷയിൽ വിജയം

January 6, 2019
Google News 0 minutes Read
re examination of students failed by pambadi nehru college management to be decided today

നെഹ്റു കോളേജ് മാനേജ്മെന്റ് മനഃപ്പൂർവ്വം തോൽപ്പിച്ചതായി കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് പുന:പരീക്ഷയിൽ വിജയം. പാമ്പാടി നെഹ്റു കോളേജിലെ അതുൽ ജോസ്, മുഹമ്മദ് ആഷിക് എന്നിവരാണ് ആരോഗ്യ സർവ്വകലാശാല നേരിട്ട് പ്രായോഗിക പരീക്ഷ നടത്തിയപ്പോൾ വിജയിച്ചത്. ജിഷ്ണു പ്രണോയ് കേസിലെ സാക്ഷികളായ വിദ്യാർത്ഥികളെ കോളേജ് മനപ്പൂർവ്വം തോൽപ്പിച്ചെന്ന വാർത്ത ട്വന്റി ഫോറാണ് പുറത്തു കൊണ്ടുവന്നത്. ഡിസംബർ 31 നും ജനുവരി ഒന്നിനും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് വീണ്ടും പ്രാക്ടിക്കൽ പരീക്ഷ നടത്തിയപ്പോഴാണ് പാമ്പാടി നെഹ്റു കോളേജിലെ ഫാർമസി വിദ്യാർത്ഥികളായ അതുൽ ജോസും മുഹമ്മദ് ആഷികും വിജയിച്ചത്. ആകെയുള്ള എഴുപത് മാർക്കിൽ അതുൽ 43 ഉം ആഷിക് 52 ഉം മാർക്ക് നേടി. 35 മാർക്കാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ക്രമക്കേട് കാട്ടിയ അധ്യാപകർക്കെതിരെ നടപടി വേണമെന്നാണ് വിദ്യാർത്ഥികളുടെ ഇനിയുള്ള ആവശ്യം.

ജിഷ്ണു കേസ് സാക്ഷികളായ വിദ്യാര്‍ത്ഥികളെ മനപൂര്‍വ്വം തോല്‍പ്പിച്ചെന്ന പരാതി; പരീക്ഷകള്‍ വീണ്ടും നടത്തണം

ജിഷ്ണു പ്രണോയ് കേസിൽ സിബിഐയ്ക്ക് മൊഴി കൊടുത്ത വിദ്യാർത്ഥികളെ പ്രാക്ടിക്കൽ പരീക്ഷയിൽ മനഃപ്പൂർവ്വം തോൽപ്പിച്ചതിന്റെ തെളിവുകൾ 24 പുറത്തു കൊണ്ടുവന്നിരുന്നു. ആരോഗ്യ സർവ്വകലാശാല നടത്തിയ അന്വേഷണത്തിലും ഇക്കാര്യം വ്യക്തമായി. ഇതിനെ തുടർന്നാണ് മറ്റേതെങ്കിലും കേന്ദ്രത്തിൽ വെച്ച് സർവ്വകലാശാലയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പരീക്ഷ നടത്താൻ തീരുമാനിച്ചത്. ജിഷ്ണു പ്രണോയ് മരിച്ച് രണ്ട് വർഷം പൂർത്തിയാകുമ്പോഴും കോളേജ് പ്രതികാര നടപടി തുടരുന്നതിന്റെ ആശങ്കയിലാണ് വിദ്യാർത്ഥികൾ.

ജിഷ്ണു പ്രണോയ് കേസിൽ സാക്ഷികളായ വിദ്യാർത്ഥികൾക്കെതിരെ കോളജിന്റെ പ്രതികാര നടപടി; വിദ്യാർത്ഥികളെ മനപ്പൂർവ്വം തോൽപ്പിക്കുന്നു; ഇയർ ഔട്ടാക്കാൻ ശ്രമം; രേഖ 24 ന്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here