മേഘാലയ ഖനിയപകടം; വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

mine mishap

മേഘാലയയിൽ ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനായി വെള്ളം വറ്റിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. അപകടം നടന്ന് 24 ദിവസത്തിന് ശേഷമാണ് വെള്ളം വറ്റിക്കാനുള്ള നടപടികൾ തുടങ്ങിയത്. 15 തൊഴിലാളികളാണ് കിഴക്കൻ ജെയിൻഷ്യയിലെ
നിരോധിത ഖനികളിൽ കുടുങ്ങിയത്. 10 മുതൽ 12 മണിക്കൂർ തുടർച്ചയായി പമ്പ് ചെയ്താൽ മാത്രമേ വെള്ളം പൂർണമായി വറ്റിക്കാനാകൂ.കിർലോസ്കർ കമ്പനി പമ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 10 ദിവസത്തിന് ശേഷമാണ് പമ്പിംഗ് നടപടികൾ തുടങ്ങിയിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top