Advertisement

പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി

January 6, 2019
Google News 0 minutes Read
Rahul Gandhi

പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ച പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒരു ലക്ഷം കോടി രൂപയുടെ സർക്കാർ ഓർഡർ ഹിന്ദുസ്ഥാൻ എയർനോട്ടിക്ക്സ് ലിമിറ്റഡിന് നൽകിയെന്ന് ലോക്സഭയിൽ നിർമ്മലാ സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ എച്ച് എ എൽ ഇത് നിഷേധിച്ചു. ഒരു രൂപയുടെ പോലും ഓർഡർ ലഭിച്ചില്ലെന്നായിരുന്നു എച്ച് എ എലിന്റെ പ്രതികരണം. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർമ്മല സീതാ രാമൻ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. ഓർഡർ നൽകിയതിന്റെ രേഖകൾ സഭയിൽ വെക്കണമെന്നും അല്ലെങ്കിൽ രാജി വെക്കാൻ തയ്യാറാകണമെന്നും രാഹുൽ ട്വിറ്ററിൽ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here