Advertisement

ഹര്‍ത്താല്‍ അക്രമങ്ങള്‍; സംസ്ഥാന സര്‍ക്കാരിനെതിരെ സ്മൃതി ഇറാനി

January 6, 2019
Google News 1 minute Read
smrithi irani

ഹർത്താൽ അക്രമങ്ങളെ തുടർന്നുള്ള അറസ്റ്റിൽ സംസ്ഥാന സർക്കാരിനെതിരെ സ്മൃതി ഇറാനി. സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ കൂട്ടത്തോടെ കേസെടുക്കുകയാണെന്നും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഇതിന് ചുട്ട മറുപടി നൽകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മുരളീധരൻ എം പിയുടെ വീടിന് നേരെയുള്ള അക്രമം അപലപനീയമെന്നും കേന്ദ്ര മന്ത്രി കൂട്ടിചേർത്തു.

Read More: ‘നാണക്കേട്’ ചരിത്രം തിരുത്തി ഇന്ത്യ; സിഡ്‌നിയില്‍ നാളെ കലാശക്കൊട്ട്

“സംസ്ഥാന സർക്കാരിനെതിരെ ശബ്ദമുയർത്തി എന്ന കാരണം കൊണ്ട് മാത്രം കേരളത്തില്‍ 1286 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടു. 37,000 പേരെ പ്രതികളാക്കി. 3170 പേർ കസ്റ്റഡിയിലാണ്.” സ്മൃതി ഇറാനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here