Advertisement

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

January 6, 2019
Google News 1 minute Read
attack on women

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധനവെന്ന് രേഖകള്‍. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ മാത്രം 11,302 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.

2018 ഒക്ടോബര്‍ മാസം വരെ 3911 പീഡനക്കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 1645 ബലാത്സംഗ കേസുകളും, 1465 ഗാര്‍ഹിക പീഡന പരാതികളും കൂട്ടത്തിലുണ്ട്. ഒപ്പം ചെറുതും വലുതുമായി 3747 കേസുകള്‍ കൂടി കണക്കിലെടുത്താല്‍ ഒക്ടോബര്‍ മാസം വരെ മാത്രം രജിസ്റ്റര്‍ ചെയ്തത് 11302 കേസുകളാണ്. പൊതുസ്ഥലത്ത് ഉപദ്രവം നേരിട്ട കേസുകള്‍ 378ഉം, തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങള്‍ 141ഉം, സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 15 എണ്ണവും ഇക്കാലയളവില്‍ ഉണ്ടായി. 2018 അവസാനിക്കാന്‍ രണ്ട് മാസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പ്രസിദ്ധീകരിച്ച കണക്ക് മാത്രമാണിത്.

അതേസമയം ജില്ല തിരിച്ചുള്ള കണക്കെടുപ്പില്‍ 1,118 കേസുകളുമായി മലപ്പുറമാണ് ഒന്നാമത്. പീഡനം, ഗാര്‍ഹിക പീഡനം എന്നിവയാണ് ഇവിടെ കൂടുതലും. തിരുവനന്തപുരം റൂറല്‍ 978 കേസുകള്‍, എറണാകുളം സിറ്റി 836, എറണാകുളം റൂറല്‍ 716 കേസുകള്‍ എന്നിങ്ങനെ തലസ്ഥാന ജില്ലയും വ്യവസായ തലസ്ഥാനവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്. പീഡനം, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയാണ് തിരുവനന്തപുരത്തും എറണാകുളത്തും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കണക്കുകള്‍ കൂടി പുറത്ത് വരുന്നതോടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്‍വര്‍ഷങ്ങളെ 2018 മറികടക്കുമെന്നുറപ്പ്.

2018 ഒക്ടോബര്‍ വരെയുള്ള കേസുകള്‍

3911 പീഡനക്കേസുകള്‍
1645 ബലാത്സംഗ കേസ്
1465 ഗാര്‍ഹിക പീഡനകേസ്.
പൊതുസ്ഥലത്ത് ഉപദ്രവം നേരിട്ട കേസുകള്‍ 378
തട്ടിക്കൊണ്ട് പോകല്‍ സംഭവങ്ങള്‍ 141
സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങള്‍ 15
ആകെ 11302 കേസുകള്‍

ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം-  1,118 കേസ് .
തിരുവനന്തപുരം-  റൂറല്‍ 978 കേസ്
എറണാകുളം-  സിറ്റി 836
എറണാകുളം-  റൂറല്‍ 716 കേസ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here