ഇനി ഡ്രൈവിംഗ് ലൈസന്‍സും ആധാറുമായി ബന്ധിപ്പിക്കേണ്ടി വരും?

aadhar

ഡ്രൈവിംഗ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കാൻ നിയമ നിയമ നിർമാണവുമായി കേന്ദ്രം. പഞ്ചാബിൽ നടക്കുന്ന ഇന്ത്യൻ സയന്‍സ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുക്കുന്നതിനിടെയാണ് നിയമ മന്ത്രി രവി ശങ്കർ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിക്കൊണ്ടുള്ള നിർദേശം പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More: കോഹ്‌ലിപ്പടയുടെ വിജയഗാഥ (ചിത്രങ്ങള്‍ കാണാം)

ബയോമെട്രിക്ക് വിവരങ്ങൾ ഉൾപ്പെടുന്ന ആധാറുമായി ഡ്രൈവിംഗ് ലൈസൻസ് ബന്ധിപ്പിക്കുന്നതോടെ വ്യാജ ലൈസന്‍സുകൾ ഉൾപ്പെടെ തടയാനാവുമെന്നും അദ്ദേഹം പറയുന്നു. വാഹനാപകടക്കേസുകളിൽ വ്യാജ ലൈസൻസ് ഉൾപ്പെടെ ഉപയോഗപ്പെടുത്തി നിയമനടപടികളിൽ നിന്നും രക്ഷപ്പെടുന്ന രീതി വ്യാപകമായതോടെയാണ് സർക്കാർ നീക്കം. ലൈസൻസ് ഉൾപ്പെടെ റദ്ദാക്കിയാലും വ്യാജവിവരങ്ങൾ നല്കി പുതിയ ലൈസന്‍സ് സംഘടിപ്പിന്നതും കണ്ണ്, വിരലടയാളം പോലുള്ള ബയോമെട്രിക് വിവരങ്ങൾ  പരിശോധിക്കാനാവുന്നതിനാൽ തടയാനാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top