മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം
മുന്നാക്ക വിഭാഗത്തിലെ പിന്നാക്കകാർക്ക് സാമ്പത്തിക സംവരണം നൽകാൻ കേന്ദ്രമന്ത്രിഭാ തീരുമാനം. 10 ശതമാനം സംവരണം നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഭരണഘടാ ഭേദഗതിക്കാണ് സർക്കാർ ലക്ഷ്യമിടുന്നത്. വാർഷിക വരുമാനം എട്ടുലക്ഷം രൂപയിൽ താഴെയുള്ള ഉള്ളവർക്കാണ് സംവരണം നൽകുക. അടിയന്തര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. തൊഴില്‍ മേഖലയില്‍ പത്ത് ശതമാനം സംവരണമാണ് കൊണ്ടുവരിക. ഭേദഗതി നാളെ അവതരിപ്പിക്കും.
ഏറെ കാലമായി ആർഎസ്എസ് ഉൾപ്പടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടിരുന്നതാണ് സാമ്പത്തികസംവരണം. 50 ശതമാനത്തിലധികം സംവരണം നൽകരുതെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. എന്നാൽ ഇത് പത്ത് ശതമാനം കൂടി ഉയർത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസർക്കാർ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസർക്കാർ നാളെ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക നീക്കം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here