ജിഷ്ണു പ്രണോയ് രണ്ടാം ചരമ വാർഷികം; എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു

ജിഷ്ണു പ്രണോയ് രണ്ടാം ചരമ വാർഷിക ദിനത്തോടാനുബന്ധിച്ച് പാമ്പാടിയിൽ എസ് എഫ്‌ഐയുടെ നേതൃത്വത്തിൽ പൊതുയോഗവും പ്രകടനവും സംഘടിപ്പിച്ചു. കേസിൽ സാക്ഷിപറഞ്ഞ വിദ്യാർത്ഥികൾക്കെതിരെ പ്രതികാരനാടപടിയെടുത്ത നിലപാടിൽ നിന്ന് നെഹ്‌റു കോളേജ് പിന്നോട് പോയില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് എസ എഫ് ഐ നേതൃത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി സച്ചിൻദേവ് പറഞ്ഞു. പ്രകടനമായി എത്തിയ വിദ്യാർത്ഥികൾ പാമ്പാടിയിൽ തയ്യാറാക്കിയ സ്തൂപത്തിൽ പുഷ്പ്പാർചന നടത്തി. ജിഷ്ണുവിന്റെ അച്ഛൻ അശോകനും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More