Advertisement

ശബരിമല വിഷയം ഇന്ന് പാർലമെന്റിനെ പ്രക്ഷുബ്ധമാക്കും

January 7, 2019
0 minutes Read
Indian-Parliament-Lok-Sabha tumult in lok sabha

ശബരിമലയിലെ യുവതി പ്രവേശനാനന്തര സാഹചര്യവും തുടർ സംഘർഷങ്ങളും പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്ധമാക്കും. വി.മുരളിധരൻ എം.പി.യുടെ വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിക്കാൻ ബി.ജെ.പി എം.പിമാർക്ക് പാർട്ടി നിർദേശം നൽകി. സമാനമായി സംസ്ഥാനത്ത് നിന്നുള്ള ഇടത് വലത് അംഗങ്ങളും വിഷയത്തിൽ ഇരുസഭകളുടെയും ശ്രദ്ധ ക്ഷണിക്കും. നിയമനിർമ്മാണ നടപടികളുടെ ഭാഗമായി മുത്തലാക്ക് ബിൽ രാജ്യസഭയിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ ഇന്ന് ശ്രമിക്കും.

പാർലമെന്റ് കവാടത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷെധിയ്ക്കാനാണ് ബി.ജെ.പി എം.പി മാർക്ക് നൽകിയിരിയ്ക്കുന്ന നിർദ്ധേശം. മറ്റ് സംസ്ഥാനങ്ങളിലെ അംഗങ്ങളും കേരളത്തിലെ അംഗങ്ങൾക്ക് ഒപ്പം പ്രതിഷേധത്തിനെത്തും. വി.മുരളിധരന്റെ വീടാക്രമച്ച സംഭവത്തെ ഉയർത്തിക്കാട്ടുക വഴി ശബരിമലയിലെ യുവതി പ്രവേശനാനന്തര സംഘർഷങ്ങളുടെ ഉത്തരവാദിത്വം സി.പി.എമ്മിന്റെ ചുമലിൽ ദേശിയതലത്തിൽ എത്തിയ്ക്കാനാകും എന്നാണ് ബി.ജെ.പി പ്രതിക്ഷ. പാർലമെന്റിന്റെ ഇരുസഭകളിലും കേരളത്തിലെ സംഘർഷങ്ങൾ ചർച്ചയാകും. സംസ്ഥാ!ന സർക്കാരിനെ പിരിച്ച് വിടും എന്ന് സൂചിപ്പിയ്ക്കുന്ന വിധത്തിൽ കഴിഞ്ഞ ദിവസ്സം ബി.ജെ.പി നടത്തിയ പ്രതികരണങ്ങൾ ആടക്കമാകും ഇടത് അംഗങ്ങൾ ഉന്നയിക്കുക. റാഫാലിൽ പ്രതിരോധമന്ത്രി നിർമ്മല സീതാരാമന്റെ രാജി കോൺഗ്രസ്സും രാഹുൽ ഗാന്ധിയുടെ രാജി ഭരണപക്ഷവും ആവശ്യപ്പെടും.രാജ്യസഭയുടെ നിയമ നിർമ്മാണ കാര്യപരിപാടിയിൽ പത്താമത്തെ ഇനമായാണ് മുത്തലാക്ക് നിരോധനബില്ലിന്റെ അവതരണം സ്ഥാനം പിടിച്ചിട്ടുള്ളത്. ബില്ലിന്റെ അവതരണം രാജ്യസഭയിൽ അനുവദിയ്ക്കില്ലെന്ന് കഴിഞ്ഞ ദിവസ്സം കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ബിൽ അവതരണവുമായ് മുന്നോട്ട് പോകാനുള്ള സർക്കാർ തിരുമാനം ഉപരിസഭയെ പ്രക്ഷുബ്ദമാക്കും.

കൺസ്യൂമർ പ്രോട്ടക്ഷൻ ബിൽ, നാഷണൽ കമ്മിഷൻ ഫോർ ഇൻഡ്യൻ സിസ്റ്റം ഓഫ് മെഡിസിൻ ബിൽ, നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി ബിൽ, ഇൻഡ്യൻ മെഡിയ്ക്കൽ കൌൺസിൽ ഭേഭഗതി ബിൽ ഇങ്ങനെ നീളുന്നു രാജ്യസഭയിലെ നിയമനിർമ്മാണ അജണ്ട. നാഷണൽ മെഡിയ്ക്കൽ കമ്മിഷൻ ബിൽ, ഡെന്റിസ്റ്റ് ഭേഭഗതി, പേഴ്‌സണൽ ലോ ഭേഭഗതി, കുട്ടികളുടെ സൌജന്യ വിഭ്യാഭ്യാസ ഭേഭഗതി, നാഷണൽ കൌൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ ബിൽ മുതലായവ ലോകസഭയിലും തിങ്കളാഴ്ച അവതരിപ്പിയ്ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top