പണിമുടക്കിൽ നിന്നും കെഎസ്ആർ ടിസിയെ ഒഴിവാക്കണം : അഭ്യർത്ഥനയുമായി തച്ചങ്കേരി

പണിമുടക്കിൽ നിന്നും കെഎസ്ആർ ടിസിയെ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി തച്ചങ്കേരി. ഇത് സംബന്ധിച്ച് തൊഴിലാളി യൂണിയനുകൾക്ക് കത്ത് നൽകുമെന്നും അദ്ദേഹം അറിയിച്ചു. രണ്ടു ദിവസം കൊണ്ട് 12 കോടിയോളം നഷ്ടം കെഎസ്ാർടിസിക്ക് വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ശബരിമല സർവീസ് മുടങ്ങില്ലെന്നും ചെയിൻ സർവിസും ഡിപ്പോകളിൽ നിന്നുള്ള സർവീസുകളും നടത്തുമെന്നും തച്ചങ്കേരി അറിയിച്ചിട്ടുണ്ട്.
അതേസമയം കല്ലെറിയുന്നവരെ വെല്ലുവിളിച്ച തച്ചങ്കേരി, ഇരുളിന്റെ മറവിൽ അക്രമം നടത്തുന്നത് ഭീരുത്വമാണെന്നും കല്ലെറിയുന്നവർ നേരിട്ടു വരണം, അവിടെ ബസുമായെത്താമെന്നും പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here