Advertisement

മുഖ്യമന്ത്രിയ്ക്ക് എതിരെ അസഭ്യം പറഞ്ഞ പെണ്‍കുട്ടിയ്ക്ക് എതിരെ പോലീസ് കേസ്

January 8, 2019
Google News 0 minutes Read
rajeshwari

ശബരിമലയില്‍ലെ യുവതി പ്രവേശനത്തിന് പിന്നാലെ നടത്തിയ ഹര്‍ത്താല്‍ ദിനത്തില്‍  മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞ് ജാഥ നയിച്ച പെണ്‍കുട്ടിയ്ക്ക് എതിരെ പോലീസ് കേസ് എടുത്തു. കാസര്‍കോട് ജെ.പി നഗര്‍ കോളനിയിലെ രഘുരാമന്റെ മകള്‍ രാജേശ്വരിയ്‌ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാസര്‍കോട് ടൗണ്‍ പോലീസാണ് കേസ് എടുത്തിരിക്കുന്നത്.

ഹർത്താൽ ദിനത്തിൽ ബിജെപി സംഘടിപ്പിച്ച പ്രകടനത്തിനിടെയാണ് രാജേശ്വരി മുഖ്യമന്ത്രിയേയും പോലീസിനേയും തെറി പറഞ്ഞത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ബി ജെ പി ജില്ലാ പ്രസിഡണ്ട് അഡ്വ കെ ശ്രീകാന്ത് ഉൾപ്പടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു തെറി വിളി. ഈ സംഭവത്തില്‍ ഡി വൈ എഫ് ഐയുടെ കാസര്‍കോട് ബ്ലോക്ക് സെക്രട്ടറി പി ശിവദാസ്  പരാതി നല്‍കിയിരുന്നു. ഡിജിപിയ്ക്കും എസ്പിയ്ക്കുമാണ് പരാതി നല്‍കിയത്. പ്രകടനത്തിനിടയുണ്ടായ അക്രമസംഭവത്തിൽ നൂറോളം പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here