Advertisement

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തിന് പിന്തുണ നൽകിയ സി.ലൂസി കളപ്പുരയ്ക്കലിനെതിരെ സഭയുടെ പ്രതികാര നടപടി

January 8, 2019
Google News 0 minutes Read
revenge against sister lucy by catholic church

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിന് പിന്തുണ നൽകിയ സി.ലൂസി കളപ്പുരയ്ക്ക് സന്യാസ സഭയുടെ താക്കീത്. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സന്യാസ സഭയാണ് സിസ്റ്റർ ലൂസിയെ താക്കീത് ചെയ്തുകൊണ്ടുള്ള കത്ത് നൽകിയത്. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിൽ സിസ്റ്റർ ലൂസി കളപ്പുര പങ്കെടുത്തിരുന്നു.

കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, കത്തോലിക്ക സഭയ്‌ക്കെതിരെ ലേഖനങ്ങളെഴുതി, സഭയ്‌ക്കെതിരെ തെറ്റായ ആരോപണങ്ങളുന്നയിച്ചു, തുടങ്ങിയ ആരോപണങ്ങളാണ് കത്തിലുള്ളത്. നേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിക്കുകയും, അച്ചടക്കം ലംഘിച്ചെന്നും കത്തിൽ പറയുന്നു. അനുമതിയില്ലാതെ സ്വന്തമായി കാർ വാങ്ങിയെന്നും കത്തിൽ പറയുന്നുണ്ട്.

ആലുവയിലെ സന്യാസ സഭാസ്ഥാനത്ത് ഹാജരായി വിശദീകരണം നൽകാനും നിർദ്ദേശമുണ്ട്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീ സമരത്തിൽ സിസ്റ്റർ ലൂസി കളപ്പുര പങ്കെടുത്തിരുന്നു. ഇതടക്കം നിരന്തരമായി അച്ചടക്ക ലംഘനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സിസ്റ്റർ ലൂസി കളപ്പുര അംഗമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സഭ കത്ത് നൽകിയിരിക്കുന്നത്. സിസ്റ്റര്‍ പുതിയ കാര്‍ വാങ്ങിയതും പുസ്തകം പ്രസിദ്ധികരിച്ചതും അനുമതി ഇല്ലാതെയാണെന്ന് സുപ്പീരിയർ ജനറലിന്റെ കത്ത് പറയുന്നു. അനുമതിയില്ലാതെ സഭയ്ക്കെതിരെ വിവിധ മാധ്യമങ്ങളിലും ഫേസ്ബുക്കിലും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ചാനൽ ചർച്ചകളിൽ പങ്കെടുത്തു. കത്തോലിക്ക സഭാ നേതൃത്വത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലായിരുന്നു ഇവയെന്നും കത്തിൽ പറയുന്നു. അലുവയിലെ സഭാ കേന്ദ്രത്തിൽ ഹാജരായി വിശദീകരണം നൽകാനും നിർദേശമുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ കാനോനിക നിയമപ്രകാരം നടപടി ഉണ്ടാകുമെന്നും കത്ത് മുന്നറിയിപ്പ് നൽകുന്നു. സിസ്റ്റർ ലൂസി സഭാ വിരുദ്ധ ജീവിതമാണ് നയിക്കുന്നതെന്നും തെറ്റ് തിരിച്ചറിയണമെന്നും കത്ത് നിർദേശിക്കുന്നു. കന്യസ്ത്രികളുടെ സമരത്തെ പിന്തുണച്ചതിന് സിസ്റ്റര്‍ ലൂസിക്ക് നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് വിശ്വാസികളുടെ എതിർപ്പിനെത്തുടർന്ന് നടപടി പിന്‍വലിക്കുകയായിരുന്നു.

അതേ സമയം കാരണം കാണിക്കൽ നോട്ടീസ് അംഗീകരിക്കുന്നില്ലെന്ന് സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. ന്യായത്തിനു വേണ്ടിയുള്ള പോരാട്ടമാണ് കൊച്ചിയിൽ നടത്തിയത്. ഫ്രാങ്കോയും റോബിനും നടത്തിയ തെറ്റുകൾ സഭയ്ക്ക് എതിരാണെന്നാണ് വിശ്വസിക്കുന്നതെന്നും നാളെ ആലുവയിലെ സഭാ ഓഫീസിൽ പോയി വിശദീകരണം നൽകില്ലെന്നും ലൂസി കളപ്പുര പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here