‘മഹാസഖ്യത്തിലേക്കില്ല’; ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കുമെന്നും നവീന്‍ പട്‌നായിക്

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യത്തിന്റെ ഭാഗമാകില്ലെന്ന് ബിജു ജനതാദള്‍. ബിജെഡി അധ്യക്ഷനും ഒഡീഷ മുഖ്യമന്ത്രിയുമായ നവീന്‍ പട്‌നായിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ബി.ജെ.ഡി മഹാഗത് ബന്ധനില്‍ ഭാഗഭാക്കാവില്ല. ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സമദൂരം പാലിക്കുക എന്നതാണ് പാര്‍ട്ടി നയം’- അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല സഖ്യമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍ മൂന്നാം മുന്നണി വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here