പിണറായി വിജയൻ കേരള ‘ഈദി അമീൻ’ : അഡ്വ.ബി ഗോപാലകൃഷ്ണൻ

അയ്യപ്പ വിശ്വാസികളെ വേദനിപ്പിക്കുന്ന ‘സാഡിസ്റ്റായ ‘ഈദി അമീനാണ് പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു. പൊൻകുന്നത്ത് ശബരിമല കർമ്മസമിതി സംഘടിപ്പിച്ച ആചാരലംഘനത്തിനെതിരെയുള്ള പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം
മകനെ പോലീസ് മർദ്ദിക്കുന്നത് കണ്ട് ആത്മഹത്യ ചെയ്ത പിതാവിന്റെ നാടായി കേരളം മാറിയിരിക്കുന്നു. അടിയന്തരാവസ്ഥയെ തോൽപ്പിക്കുന്ന പോലീസ് രാജാണ് പിണറായി നടപ്പിലാക്കുന്നത്. ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുമ്പോൾ സി.പി.എം ന്റെ കല്ലേറിൽ കൊല്ലപ്പെട്ട അയ്യപ്പഭക്തന്റെ ചിതയണയും മുൻപേ അടുത്ത ഹർത്താൽ ഇല്ലേ എന്ന് ചോദിച്ച് മലയാളികളെ വേദനിപ്പിച്ച് രസിക്കുകയാണ് മുഖ്യമന്ത്രി- അദ്ദേഹം പറഞ്ഞു.
Read More: ‘ആത്മാന്വേഷിയായിരുന്നു, പുലര്‍ച്ചെ മൂന്നിന് ഉണരും’; ഹിമാലയ ജീവിതത്തെ കുറിച്ച് മോദി
കല്ലേറിൽ പരിക്കേറ്റ് തലച്ചോറിൽ ഉണ്ടായ രക്ത സ്രാവമാണ് മരണകാരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വരുന്നതിനു മുൻപും ശേഷവും മുഖ്യമന്ത്രി പറയുകയാണ് ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന്. ഇരകളേയും വേട്ടക്കാരനേയും ചേർത്ത് മുഖ്യമന്തി പണിതത് വനിതാ മതിലല്ല പി. ശശിമാർക്കുള്ള വനിതാ മണിയറയാണെന്നും ഗോപാലകൃഷ്ണന്‍ ആഞ്ഞടിച്ചു.
Read More: ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു
കർമ്മസമിതി താലൂക്ക് പ്രസിഡന്റ് ശ്രീപാദം ശ്രീകുമാർ അധ്യക്ഷനായ സമ്മേളനത്തിൽ ശബരിമല പ്രക്ഷോഭത്തിൽ ജയിൽ മോചിതരായവർക്ക് സ്വീകരണം നൽകി. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ മുഖ്യപ്രഭാഷണം നടത്തി. കെ.ജി കണ്ണൻ, കെ വി .നാരായണൻ, കെ എസ് ശശിധരൻ, റ്റി.ഡി അരവിന്ദാക്ഷൻ പിള്ള, എന്നിവർ പ്രസംഗിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here