Advertisement

ആലപ്പാട് വിഷയത്തില്‍ ആലപ്പാടിന്റെ മണ്ണില്‍ നിന്ന് ഇന്ന് ട്വന്റിഫോറിന്റെ ജനകീയ ചര്‍ച്ച

January 10, 2019
Google News 1 minute Read
alappad

ആലപ്പാടിന്റെ വിഷയങ്ങള്‍ തത്സമയം ജനങ്ങളിലേക്ക് എത്തിച്ച് ട്വന്റിഫോര്‍. ട്വന്റിഫോറിന്റെ ഇന്നത്തെ വാര്‍ത്താ ദിനം മുഴുവന്‍  ആലപ്പാടിന്റെ പ്രശ്നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യുകയാണ്. രാവിലെ മുതല്‍ ട്വന്റിഫോറിന്റെ വാര്‍ത്ത സംഘം ആലപ്പാട് നിന്ന് ജനങ്ങളുടെ പ്രതികരണങ്ങളും, സമര ചരിത്രവും, ഖനനം സംബന്ധിച്ച അന്വേഷണങ്ങളും വിവാദങ്ങളും ജനങ്ങളിലേക്ക് തത്സമയം എത്തിക്കുകയാണ്.  ആദ്യമായാണ് ഒരു മലയാളം വാര്‍ത്താ ചാനല്‍ ആലപ്പാട് വിഷയം ഇത്ര സജീവമായി ചര്‍ച്ച ചെയ്യുന്നത്.

ട്വന്റിഫോറിന്റെ വാര്‍ത്താ സംഘം ഇന്ന് അവിടെ ക്യാമ്പ് ചെയ്യുകയാണ്.  രാത്രി എഴരമുതല്‍ ഈ വിഷയത്തില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിക്കും. പണ്ടാരത്തുരുത്ത് കവലയില്‍ വച്ചാണ് ചര്‍ച്ച സംഘടിപ്പിക്കുന്നത്. ഈ ചര്‍ച്ച തത്സമയം ജനങ്ങിലേക്ക് എത്തിക്കുകയു ചെയ്യും. രാഷ്ട്രീയ പ്രതിനിധികളും, സാമൂഹിക പ്രവര്‍ത്തകരും, ജന പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളികളാവും. പൊതുജനങ്ങള്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാം.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here