Advertisement

​ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ബ​ദ​ൽ​നി​ർ​ദേ​ശം​ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​ഭ​യെ അ​റി​യി​ക്കണം: തെരേസ മെയ്ക്ക് പാർലമെന്റ് നിർദ്ദേശം

January 10, 2019
Google News 0 minutes Read

ജനുവരി 14ന് നടക്കുന്ന ബ്രെക്സിറ്റ് വോട്ടിന് മുന്നോടിയായി ബ്രിട്ടീഷ് പാർലമെന്‍റിൽ ആരംഭിച്ച ചർച്ചകൾക്കിടെ പ്രധാനമന്ത്രി തെരെസ മേയക്ക് വീണ്ടും തിരിച്ചടി. ​ബ്രെ​ക്​​സി​റ്റ്​ ക​രാ​റി​ന്​ അം​ഗീ​കാ​രം നേ​ടാ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ബ​ദ​ൽ​നി​ർ​ദേ​ശം​ മൂ​ന്നു ദി​വ​സ​ത്തി​ന​കം സ​ഭ​യെ അ​റി​യി​ക്ക​ണ​മെ​ന്ന് മെയ്ക്ക് പാർലമെന്‍റ് നിർദ്ദേശം നൽകി.പാർലമെന്‍റ് അംഗീകാരം നൽകിയ പുതിയ പ്രമേയം തെമസ മേയ്ക്ക് കടുത്ത സമ്മർദ്ദം നൽകുന്നതാണ്. നീണ്ട വാ​ഗ്വാ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ 297നെ​തി​രെ 308 വോ​ട്ടു​ക​ൾ​ക്കാ​ണ്​ ​പ്ര​മേ​യം സ​ഭ പാസാക്കിയത്.

യൂ​​റോ​​പ്യ​​ൻ യൂ​​നി​​യ​​നു​​മാ​​യി 18 മാ​​സം നീ​​ണ്ട കൂ​​ടി​​യാ​​ലോ​​ച​​ന​​ക​​ൾ​​ക്കൊ​​ടു​​വി​​ൽ രൂ​​പം​​ന​​ൽ​​കി​​യ ​െബ്ര​ക്​​സി​റ്റ്​ക​​രാ​​റി​​ൽ ച​ർ​ച്ച തു​ട​രു​ന്നതിനിടെയാണ് മെയ്ക്ക് തിരിച്ചടിയാകുന്ന പ്രമേയം പാർലമെന്‍റ് അവതരിപ്പിച്ചത്. രാജ്യ താത്പര്യങ്ങളെ കരാറിനായി ബലികഴിക്കുന്നെന്ന വിമർശനം സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ മെയ് നേരിടുന്നുണ്ട്.

ച​​ര​​ക്കു​​നീ​​ക്കം വി​​ഹി​​തം​ന​​ൽ​​കൽ അ​​തി​​ർ​​ത്തി​​ക​​ട​​ന്നു​​ള്ള സ​​ഞ്ചാ​​രം വു​​മു​​ൾ​​പ്പെ​​ടെ ക​​രാ​​റി​​ലെ​​ത്തി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശകരുണ്ട്. അതേസമയം , ക​​രാ​​റി​​​ല്ലാ​​തെ യൂ​​റോ​​പ്പി​​ൽ​​നി​​ന്ന്​ പി​​രി​​യു​​ന്ന​​ത്​ രാജ്യത്തിന്‍റെ വളർച്ചയെ തളർത്തുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മെയ്.​ ബ്രെക്സിറ്റ് കരാറനുസരിച്ച് മാർച്ച് 29ന് ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്താകും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here