Advertisement

അയ്യപ്പ ഭക്തരുടെ തിരക്കൊഴിഞ്ഞ് സന്നിധാനം; തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍

January 10, 2019
Google News 1 minute Read

മകരവിളക്കിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്നും അയപ്പ ഭക്തരുടെ തിരക്കൊഴിഞ്ഞ് സന്നിധാനം. രണ്ട് ദിവസം നീണ്ടു നിന്ന ദേശിയ പണിമുടക്കിന് ശേഷവും ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവില്ല. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഹൈകോടതി നിയോഗിച്ച നീരിക്ഷക സമിതി നിലയ്ക്കലിലും പമ്പയിലും പരിശോധനകൾ നടത്തി. അതിനിടെ, ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പോലീസ് സുരക്ഷ ഒരുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

Read Also: ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു

മകരവിളക്ക് പൂജകൾക്കായി ശബരിമല നടതുറന്ന ആദ്യദിവസങ്ങളിൽ 5 കോടിക്ക് മുകളിൽ ആയിരുന്നു സന്നിധാനത്തെ വരുമാനം. എന്നാൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമ സംഭവങ്ങൾക്ക് പിന്നാലെ തീർത്ഥാടകരുടെ വരവിലും ഗണ്യമായ കുറവാണ് ഉണ്ടായത്. പണിമുടക്കും അനിഷ്‌ടസംഭവങ്ങളും തീർഥാടകരെ ബാധിച്ചെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തൽ.

Read Also: നെടുമങ്ങാട് ബോംബേറ് കേസ്; പ്രതിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനെതിരെ ലുക്ക്ഔട്ട് നോട്ടീസ്

അതേസമയം, മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി നിലയ്ക്കലിലും പമ്പയിലും എത്തി സ്ഥിതിഗതികൾ വിലയിരുത്തി. നിലയ്ക്കലിൽ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ നിരീക്ഷക സമിതി ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഒരു മണിക്കൂറോളം വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥരുമായി ചർച്ച നടത്തി. മകരവിളക്ക് ദർശനത്തിന് നിലയ്ക്കൽ മുതൽ പമ്പവരെ 8 ഇടങ്ങളാണ് ക്രമീകരിച്ചിരിക്കുന്നതെന്നും 4 ലക്ഷം തീർത്ഥാടകരെ പ്രതീക്ഷിക്കുന്ന മകരവിളക്ക് ദിനം സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചതായും ഉദ്ദ്യേഗസ്ഥർ സമിതിയെ അറിച്ചു.

Read Also: തലൈവര്‍ ചിത്രവും ‘പൊക്കി’ തമിഴ് റോക്കേഴ്‌സ്

നിലക്കൽ ബേസ് ക്യാമ്പിൽ കൂടുതൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യത്തിനു പുറമെ ആയിരം കെ.എസ്.ആര്‍.ടി.സി ബസ് അധിക സർവീസ് നടത്തുന്നുണ്ട്. മകരവിളക് ദിവസം കൂടുതൽ അയ്യപ്പന്മാർ എത്തുന്നതോടെ വരുമാനത്തിലും വർദ്ധനവ് ഉണ്ടാകും എന്നാണ് ദേവസ്വം ബോർഡ്‌ കണക്കുകൂട്ടുന്നതെന്നും ഉദ്ദ്യേഗസ്ഥർ വ്യക്തമാക്കി. തുടർന്ന് മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കൽ ബേസ് ക്യാംപിൽ സജ്ജീകരിച്ച അധിക പാർക്കിങ് സംവിധാനം നിരീക്ഷണ സമിതി സന്ദർശിച്ചു.

Read Also: ഖനനം അശാസ്ത്രീയമാണെങ്കില്‍ നിര്‍ത്തിവയ്ക്കും: എംഎല്‍എയുടെ ഉറപ്പ്

അതേസമയം മണ്ഡലകാലത്ത് ഉണ്ടായ വലിയ ഗതാഗതക്കുരുക്ക് ഉദ്ദ്യോഗസ്ഥരുടെ പാളിച്ച മൂലമാണ് ഉണ്ടായതെന്ന വിമർശനം സമിതിയുടെ ഭാഗത്ത് നിന്നുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ദീർഘ വിക്ഷണാടിസ്ഥാണത്തിൽ പാർക്കിങ് സ്പേസുകൾ കംപ്യുട്ടർ വൽകരിക്കണമെന്നും പാർക്കിങ് ഗ്രൗണ്ടുകളിൽ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിർത്തി ക്രമീകരിക്കണമെന്നും സമിതി നിർദേശിച്ചു. തുടർന്ന് പമ്പയിലേക്ക് പുറപ്പെട്ട സമിതി ഹിൽടോപ്പിലേയും പമ്പയിലെ മകര വിളക്ക് വ്യൂ പോയൻറിലേയും ക്രമീകരങ്ങൾ സന്ദർശിക്കുകയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തുകയും ചെയ്തു. തുടർന്ന് വൈകിട്ടോടെ നിരീക്ഷക സമിതി സന്നിധാനത്തേക്ക് പുറപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here