എസ്.ബി.ഐ ട്രഷറി ബാങ്ക് ആക്രമിച്ച സംഭവം; യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു

പണിമുടക്കിനിടെ എസ്.ബി.ഐ ട്രഷറി ബാങ്ക് ആക്രമിച്ച കേസില്‍ അറസ്റ്റിലായ എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തു. അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെയാണ് റിമാന്‍ഡ് ചെയ്തത്. അക്രമത്തിനു നേതൃത്യം നല്‍കിയ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, എസ്.സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസം തിരുവനന്തപുരത്തെ എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിനു നേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് എന്‍.ജി.ഒ യൂണിയന്‍ നേതാക്കളെ റിമാന്‍ഡ് ചെയ്തത്. അശോകന്‍, ഹരിലാല്‍ എന്നിവരെ ഈ മാസം 24 വരെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഇവര്‍ ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റാണ് അശോകന്‍. ടെക്‌നിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡറാണ് ഹരിലാല്‍. കൂടാതെ ഹരിലാല്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ്. അശോകന്‍ എന്‍.ജി.ഒ യൂണിയന്‍ തൈക്കാട് ഏരിയാ സെക്രട്ടറിയും.
Read More: പിസി ജോർജ് യുഡിഎഫിലേക്ക്
അക്രമത്തിനു നേതൃത്യം നല്‍കിയ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, എസ്.സുരേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടെ 9 പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കേസില്‍ ഇനി 13 പേര്‍ പിടിയിലാകാനുണ്ട്. എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ഹരികുമാറാണ് ഒന്നാം പ്രതി. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, അക്രമം നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ കീഴടങ്ങിയേക്കുമെന്ന സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here