ലൈംഗികാതിക്രമം; രജീഷ് പോളിനെതിരെ കേസെടുത്തു

rajish paul

ജയിലിൽ കഴിയുന്ന മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പരിയാരം പൊലീസ‌് കേസെടുത്തു. കോഴിക്കാട് 2015ൽ നടത്തിയ  ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ‌്റ്റ‌് പ്രവർത്തകനുമായ രജീഷ‌് പോളിനെതിരെയാണ‌് കേസ‌്. സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയുടെ നിർദേശപ്രകാരം പാലക്കാട‌് പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസ‌് സംഭവം നടന്ന പ്രദേശം പരിയാരം പൊലീസ‌്സ‌്റ്റേഷൻ  പരിധിയിലായതിനാൽ ഇവിടേക്ക‌് കൈമാറുകയായിരുന്നു. പരിയാരത്ത‌് പുതിയ എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷണം തുടങ്ങി.

Read More: 48 മെഗാപിക്‌സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7, വില വെറും 12,000!

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരിക്കെ നേരിട്ട ലൈംഗികാതിക്രമം സംബന്ധിച്ച് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രജീഷിനെതിരെ കേസെടുത്തിരിക്കുന്നത്. ആക്റ്റിവിസ്റ്റ് രജീഷ് പോള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് മാവോയിസ്റ്റ് നേതാക്കളുടെ മകളും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകയുമായ പെണ്‍കുട്ടിയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തന്‍റെ വീട്ടില്‍ നിരന്തരമായി നടന്ന പൊലീസ് റെയ്ഡുകളില്‍ പ്രതിഷേധിച്ച് കുറച്ച് സുഹൃത്തുക്കള്‍ റോസാപ്പൂക്കളും മിഠായികളും കൊണ്ട് തന്നെയും അനിയത്തിയെയും കാണാന്‍ വന്നിരുന്നു. അങ്ങനെയാണ് രജീഷിനെ പരിചയപ്പെടുന്നത്. സൗഹൃദം നടിച്ച് അടുത്തുകൂടിയ രജീഷ് പിന്നീട് ലൈംഗികമായി പീഡിപ്പിച്ചു. തന്റെ ചിത്രങ്ങള്‍ കയ്യിലുണ്ടെന്നും അത് ഫേസ് ബുക്കിലിടുമെന്നും പറഞ്ഞ് രജീഷ് ഭീഷണിപ്പെടുത്തി. 16 വയസുകാരിക്ക് അത് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ ചെയ്യാന്‍ പോലും തോന്നിയെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

Read More: ആര്‍ത്തവപ്പുരയില്‍ അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഞാൻ 10 ൽ പഠിക്കുന്ന കാലത്താണു രജീഷിനെ (രജീഷ്‌ പോൾ) കാണുന്നത്‌. വീട്ടിൽ അക്കാലത്ത്‌ നിരന്തരമായി ഉണ്ടായിരുന്ന പൊലീസ്‌ റൈഡുകളിൽ പ്രതിഷേധിച്ച്‌ ഫേസ്ബുക്ക്‌ കൂട്ടായ്മയുടെ പേരിൽ റോസാപ്പൂക്കളും മിഠായികളും കൊണ്ട്‌ എന്നേയും അനുജത്തിയേയും കാണാൻ സുഹൃത്തുക്കൾ വന്നിരുന്നു. അക്കൂട്ടത്തിലാണു രജീഷിനെ ഞാൻ കാണുന്നത്‌. അതിനു ശേഷം അയാളെന്നെ തുടർച്ചയായി വിളിക്കുമായിരുന്നു. സ്കൂളിലെ വിശേഷങ്ങൾ, വീട്ടിലെ വിശേഷങ്ങൾ എല്ലാം അയാൾ വിളിച്ചന്വേഷിക്കുമായിരുന്നു. അന്നൊക്കെ എന്റെ മുൻപിൽ മാവോയെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വേഷമായിരുന്നു അയാൾക്ക്‌. അക്കാലത്ത്‌ എന്റെടുത്ത്‌ കമ്മ്യൂണിസത്തെക്കുറിച്ച്‌ ഞാൻ പഠിക്കേണ്ട ആവിശ്യമുണ്ട്‌ എന്ന് അയാൾ എന്നും പറയുമായിരുന്നു. ഞാൻ രജീഷ്‌ മാമൻ എന്നായിരുന്നു അയാളെ ആദ്യമൊക്കെ വിളിച്ചിരുന്നത്‌. അയാളത്‌ രജി ആക്കി. അക്കാലത്ത്‌ എല്ലാ സ്കൂൾ അവധിക്കും ഞാൻ രജീഷിന്റേയും അപർണയുടേയുമൊപ്പം അവരുടെ കണ്ണൂർ പിലാത്തറയുലുള്ള വീട്ടിൽ പോവുമായിരുന്നു. അന്നൊക്കെ രജീഷ്‌ എന്നെ രാത്രി അവരുടെ നടുവിലായിരുന്നു കെടുത്തിയിരുന്നത്‌. സ്ത്രീ എന്തിനാണു ആണിന്റെ അടുത്ത്‌ കിടക്കാൻ ഭയപ്പെടുന്നത്‌. ലൈംഗികത്‌ എന്ന വികാരം മാത്രമല്ല ഒരു ആണിന്റേയും പെണ്ണിന്റേയും ഇടയിലുള്ളതെന്ന് അയാൾ എപ്പോഴും പറയുമായിരുന്നു. എന്തിനാണു ഒരാണിന്റെ അടുത്ത്‌ കെടുക്കാൻ ഭയപ്പെടുന്നതെന്നും.

Read Also: യഥാര്‍ത്ഥ ഭക്തര്‍ക്ക് യുവതീ പ്രവേശനം ആചാരലംഘനമായി തോന്നിയിരിക്കാം: എ. പത്മകുമാര്‍

ഒരു ദിവസം അപർണ്ണയോടൊപ്പമുള്ള അയാളുടെ ജീവിതം നരകതുല്യമാണെന്ന് വിളിക്കുമ്പൊൾ പറഞ്ഞു കുറേ അയാൾ കരഞ്ഞു. അവർക്ക്‌ വേറേ ബന്ധങ്ങൾ ഉണ്ടെന്നും അവർ അയാളെ മുതലെടുക്കുകയാണെന്നും പറയാൻ തുടങ്ങി. പിന്നീട്‌ എന്നെ അവർക്ക്‌ സംശയമാണെന്നും പറഞ്ഞു. എന്നെ അത്‌ വല്ലാതെ തളർത്തി. അന്നൊക്കെ അപർണ്ണയോട്‌ വല്ലാത്ത ദേഷ്യമായിരുന്നു എനിക്ക്‌. പിന്നീട്‌ ഒരു ദിവസം അവരുടെ വീട്ടിൽ ചെന്നപ്പോൾ രാത്രി അയാളെന്നെ കേറി പിടിച്ചു. രജി എന്താ ഈ കാണിക്കുന്നേ എന്നു ഞാൻ ചോദിച്ചപ്പോൾ തെറ്റുപറ്റിപ്പോയതാണു മോളേ എന്നു പറഞ്ഞു അയാൾ എന്റെ മുൻപിൽ കുറേ കരഞ്ഞു. അത്‌ അന്ന് ഞാനയാളുടെ മാപ്പപേക്ഷയായി കണക്കാക്കിപ്പോയി. അക്കാലത്ത്‌ എന്റെ ജീവിതത്തിൽ ഞാൻ ഇത്രയിധികം സംസാരിക്കുന്ന, ഇഷ്ടപ്പെടുന്ന വേറോരാൾ ഉണ്ടായിരുന്നില്ല. അടുത്ത വെക്കേഷനു ഞാൻ അയാളുടെ അടുത്ത്‌ പോയപ്പോൾ അയാളെന്നെ ലൈംഗികമായി അബ്യൂസ്‌ ചെയ്തു. എന്റെ ചിത്രങ്ങൾ അയാളുടെ കയ്യിലുണ്ടെന്നും അത്‌ ഫേസ്ബുക്കിൽ ഇടുമെന്നും പറഞ്ഞു ഭീക്ഷണിപ്പെടുത്തി. 16 വയസ്സുകാരിക്ക്‌ അത്‌ താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അത്മഹത്യ പോലും അന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്‌.

Read Also: രാഹുല്‍ ദ്രാവിഡിന് ജന്മദിനം; ‘വന്‍മതിലി’ന്റെ 10 അപൂര്‍വ്വ റെക്കോര്‍ഡുകള്‍ അറിയാം

പിന്നീട്‌ എന്റെ സുഹൃത്തുക്കളായിരുന്ന സുബിനോടും നസീറയോടും കാര്യം പറഞ്ഞപ്പോൾ അവർ തന്ന ഊർജ്ജത്തിന്റെ പുറത്താണു അന്ന് ഞാൻ ജീവിച്ചത്‌. അന്ന് രജീഷിന്റെ സുഹൃത്തുക്കളായ പല പെൺകുട്ടികളോടും ഞാൻ ഇക്കാര്യം പറഞ്ഞിരുന്നു. അപർണ്ണയോട്‌ കാര്യം അന്വേഷിച്ചപ്പോഴാണു അറിഞ്ഞത്‌ രജീഷ്‌ എന്നെക്കുറിച്ച്‌ അപർണയോട്‌ പറഞ്ഞിരുന്നത്‌ ഞാൻ അയാളോട്‌ പ്രണയഭ്യർത്ഥന നടത്തിയെന്നും അപർണ്ണ എനിക്കൊരു ശല്യമാണെന്ന് പറഞ്ഞെന്നും. അപർണ അയാളുടെ എന്നോടും മറ്റു പെൺകുട്ടികളോടുമുള്ള ചതി മനസിലാക്കിയിട്ടായിരുന്നു . അന്ന് അപർണ്ണ എന്നോട്‌ പറഞ്ഞത്‌ അയാൾക്ക്‌ ഒരു പെൺകുട്ടികളേയും കാമവെറിയിലൂടെയല്ലാതെ സുഹൃത്തായി കാണാൻ കഴിയില്ല. ഞാൻ അന്നു തന്നെ രജീഷിന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങനെയുള്ള മക്കളെ അവരും പേടിക്കണം. 

Read More: മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ ആര്‍എസ്എസിനെതിരെ പരാമര്‍ശം

അപർണ്ണയുടെ പോസ്റ്റിനു അന്ന് സിനി എന്ന പെൺകുട്ടി എഴുതിയത്‌ രജീഷ്‌ എന്റടുത്തും മറ്റൊരു രൂപത്തിൽ പറഞ്ഞിട്ടുണ്ട്‌. ആ പെൺകുട്ടി ഫേക്ക്‌ അല്ല. ഈ അനുഭവം എനിക്കുണ്ടാക്കിയ ഷോക്ക്‌ വളരെ വലുതായിരുന്നു… ഇന്നും അതന്നെ വലിഞ്ഞു മുറുക്കുന്നുമുണ്ട്‌. അയാളുടെ പൊയ്‌മുഖം വളരെ മുൻപേ വലിച്ചെറിയണമെന്ന് ഞാൻ കരുതിയതാണു. ഞാൻ ഇത്‌ പറഞ്ഞവരെല്ലാം എന്നെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയാണു ചെയ്തിരുന്നത്‌. പലപ്പോഴും ഇരയെന്ന് വിളിക്കുന്നതിനെ ഞാൻ വല്ലാതെ ഭയപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top