‘ദയവായി തെറ്റുത്തിരുത്തുക. ഇത് എന്റെ വ്യക്തിപരമായ കാര്യം’; വിവാഹവാർത്തയെ കുറിച്ച് നടൻ വിശാൽ

തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ വാർത്തയോട് പ്രതികരിച്ച് വിശാൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

‘എങ്ങിനെയാണ് ചില ലേഖനങ്ങൾ എന്റെ വിവാഹത്തെക്കുറിച്ച് തെറ്റായ വിവരങ്ങളും വാർത്തകളും നൽകുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. ദയവായി തെറ്റുത്തിരുത്തുക. ഇതെന്റെ വ്യക്തിപരമായ കാര്യമാണ്. ഉടൻ തന്നെ എന്റെ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ തന്നെ ഔദ്യോഗികമായി പുറത്ത് വിടും. അതിൽ ഞാൻ കൂടുതൽ സന്തോഷാലുവായിരിക്കും.’ വിശാൽ ട്വീറ്റ് ചെയ്തു.

ഹൈദരാബാദിൽ നിന്നുള്ള ഒരു പെൺകുട്ടിയാണ് വിശാലിന്റെ വധു എന്ന വാർത്തയായിരുന്നു ആദ്യം പുറത്ത് വന്നത്. അനീഷ എന്നാണ് പെൺകുട്ടിയുടെ പേര്, വിവാഹം ഉടൻ നടക്കുമെന്ന് വിശാലിന്റെ പിതാവ് ജി. കെ റെഡ്ഢി സ്ഥിരീകരിച്ചതായി തെലുങ്കിലെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കുറെ നാളുകളായി വിശാലും അനിഷയും പ്രണയത്തിലാണെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ വരലക്ഷ്മിയുമായി താരം െേറ നാൾ പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ പിരിഞ്ഞുവെന്നും ഇല്ലെന്നും ഉള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് വിശാൽ വിവാഹിതനാകുന്നുവെന്ന വാർത്ത പുറത്തുവന്നിരിക്കുന്നത്.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More