തെരഞ്ഞെടുപ്പ്; മേഖല പാര്‍ട്ടിക്ലാസുകള്‍ നടത്താന്‍ സി.പി.ഐ

തെരഞ്ഞെടുപ്പ് ഒരുക്കത്തിന്റെ ഭാഗമായി മേഖല പാര്‍ട്ടിക്ലാസുകള്‍ നടത്താന്‍ സി.പി.ഐ നിര്‍വാഹകസമിതി തീരുമാനം . തെക്കന്‍ കേരളം -വടക്കന്‍ കേരളം എന്നിങ്ങനെ തിരിച്ചാകും പാര്‍ട്ടി ക്ലാസുകള്‍ . ജില്ലാ സെക്രട്ടറിമാര്‍ക്കും മണ്ഡലം സെക്രട്ടിറിമാര്‍ക്കുമായി നടത്തുന്ന പാര്‍ട്ടി ക്ലാസിന്റെ ആദ്യഘട്ടം ഈ മാസം 15,16 തീയതികളിൽ പെരുമ്പാവൂരില്‍ നടക്കും . 18,19 തീയതികളില്‍ കോഴിക്കോടാണ് രണ്ടാം ഘട്ടം നടക്കുക. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയസമീപനങ്ങള്‍, സമകാലിക സംഭവങ്ങളില്‍ ഓരോ മണ്ഡലങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകള്‍ എന്നിവ സംസ്ഥാന നേതൃത്വം വിശദീകരിക്കും .
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here