ഖനനം പൂർണമായും നിർത്തിവയ്ക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ആലപ്പാട് സമര സമിതി

ആലപ്പാട് പൊൻമന മേഖലകളിൽ ഖനനം പൂർണമായും നിർത്തിവെക്കാതെ സർക്കാരുമായി ചർച്ചക്ക് തയ്യാറല്ലെന്ന് സമരസമിതി വ്യക്തമാക്കി. മുൻ കാലങ്ങളിലും സർക്കാരിന്റെ ഇത്തരം കബളിപ്പിക്കലുകൾക്ക് വിധേയമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ സമരത്തെ പിന്തുണയിക്കുന്ന മുഴുവൻ ജന വിഭാഗങ്ങളുടേയും അഭിപ്രായത്തിനനുസരിച്ച് നിലപാട് സ്വീകരിക്കുനെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ 73 ദിവസമായി ആലപ്പാട് നടക്കുന്ന ജനകീയ സമരത്തിന്റെ അണിയറക്കാരുമായി ചർച്ച നടത്തുമെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സമരസമിതി നിലപാട് വ്യക്തമാക്കിയത്. മന്ത്രിയുടെ വാക്കുകൾ സ്വീകരിക്കുന്നുവെന്നും അതേ സമയം പ്രദേശത്ത് നടക്കുന്ന ഖനനം പൂർണമായും നിർത്തിയ ശേഷമേ സർക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയ്യാരുള്ളു എന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
സമരത്തിന്റെ ആദ്യഘട്ടത്തിൽ സ്വീകരിച്ച നിലപാടിൽ നിന്ന് മന്ത്രി മാറിയംങ്കിലും സമരസമിതി ഇത് പൂർണ്ണമായും വിശ്വാസത്തിൽ എടുക്കുന്നില്ല. അനുദിനം സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള തന്ത്രപരമായ നീക്കമായിട്ടാണ് മന്ത്രിയുടെ പ്രസ്താവനയെ സമരസമിതി നോക്കികാണുന്നത് കാണുന്നത്. അതു കൊണ്ടു തന്നെ ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചനകൾക്ക് ശേഷമായിരിക്കും സമരസമിതി ഭാവി പരിപാടികൾ തീരുമാനിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here