അയോധ്യയിലെ ക്ഷേത്ര നിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

അയോധ്യയിലെ ക്ഷേത്ര നിർമ്മാണം അജണ്ടയായി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വേഗത്തിൽ പൂർത്തിയാക്കേണ്ട രാമക്ഷേത്ര നിർമ്മാണത്തിന് വഴി തടസ്സം ഉണ്ടാക്കുന്നത് കോൺഗ്രസ്സാണെന്ന് മോദി കുറ്റപ്പെടുത്തി. സി.ബി.ഐയെ വീട്ടുപടിയ്ക്കൽ നിർത്തി തന്നെയും അമിത്ഷായേയും പോലുള്ള രാഷ്ട്രിയ എതിരാളികളെ പാഠം പഠിപ്പിയ്ക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ ജനാധിപത്യത്തിന്റെ അന്തസത്തയ്ക്ക് തന്നെ എതിരാണെന്നും മോദി ആരോപിച്ചു.തനിക്ക് എതിരെ ഉയർന്ന റഫാൽ ആരോപണങ്ങൾക്കും ബിജെപി ദേശിയ നിർവ്വാഹക സമിതി യുടെ സമാപന സമ്മേളന ചടങ്ങിൽ മോദി മറുപടി നൽകി.
2014 ൽ തന്നിലെയ്ക്ക് നേത്യമാറ്റം ഉണ്ടായ രാം ലീല മൈതാനിയിൽ ചൌക്കിധാർ വാചാലനായിരുന്നു. രാമക്ഷേത്ര നിർമ്മാണത്തിലെ സന്നദ്ധത വ്യക്തമാക്കി തുടക്കം. ക്ഷേത്രനിർമ്മാണം വൈകിപ്പിയ്ക്കുന്നത് കോൺഗ്രസ്സാണ്.
രാഷ്ട്രിയ വൈരം മൂത്ത് അമിത്ഷായേയും തന്നെയും എതിർക്കാൻ സി.ബി.ഐ യെ കോൺഗ്രസ് ആയുധമാക്കി. തങ്ങളുടെ ഭാഗത്തായിരുന്നു അന്ന് നീതി. അതുകൊണ്ടാണ് ഗാന്ധികുടുമ്പത്തിന് ഇന്ന് പ്രതികൂട്ടിൽ നിൽക്കെണ്ടി വരുന്നത്.
തനിയ്ക്ക് എതിരെ ഉയർന്ന റാഫാൽ ആരോപണങ്ങൾ ഗാന്ധി കുടുമ്പത്തിന്റെ രാഷ്ട്രിയ ഗൂഡാലോചന ആണെന്ന് നരേന്ദ്രമോദി വിശദികരിച്ചു. വിമാനങ്ങളും ഹെലി കോപ്ടറുകളും വാങ്ങുമ്പോൾ കോടികൾ വാങ്ങി പരിചയമുള്ളവരുടെ അസ്വസ്ഥതയാണ് എല്ലാത്തിനും പിന്നിൽ. ഭരണം സുതാര്യമായി നടന്ന നാലര വർഷമാണ് കടന്ന് പോയത്. കർഷകരുടെ വിഷമങ്ങൾ ഇല്ലാതാക്കാൻ സർക്കാർ ഇടപെടും. സാമുഹ്യ വ്യവസ്ഥയിൽ അനിവാര്യമായതിനാലാണ് സാമ്പത്തിക സംവരണം നടപ്പാക്കിയത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here