അമേരിക്കയില്‍ ഭരണസ്തംഭനം രൂക്ഷം; എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് വേതനമില്ല

അമേരിക്കയിലെ ഭരണസ്തംഭനം സര്‍വകാല റെക്കോർഡിലേക്ക്. മെക്‌സിക്കോ അതിർത്തിയിൽ മതിൽ പണിയാൻ തുക അനുവദിക്കണമെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആവശ്യം ഡെമോക്രാറ്റുകള്‍ തള്ളിയതിനെത്തുടർന്ന് ഉടലെടുത്ത ഭരണസ്തംഭനം ഇരുപ്പത്തിരണ്ട് ദിവസം പിന്നിട്ടു. 1995-96 കാലഘട്ടങ്ങളില്‍ ബില്‍ ക്ലിന്‍റന്‍റെ ഭരണകാലത്ത് നടന്ന ഭരണസ്തംഭനത്തെ മറികടക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.
Read More: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു
യു.എസ് – മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചോദിച്ച പണം യു.എസ് കോൺഗ്രസ് നൽകാത്തതിനെ തുടർന്നതാണ് പ്രതിസന്ധിക്ക് തുടക്കമായത്. മതിലിന് പണം നൽകാതെ വേതന ബില്ലിൽ ഒപ്പിടില്ലെന്ന നിലപാടിലാണ് ട്രംപ്. രാഷ്ട്രീയ പോരാട്ടം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രസിഡന്റിന്റെ കടുംപിടിത്തം കാരണം എട്ട് ലക്ഷത്തിലധികം തൊഴിലാളികള്‍ വേതനമില്ലാതെയാണ് ജോലി ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here