Advertisement

ലാ ലിഗയില്‍ മെസിയുടെ നാനൂറാം ഗോള്‍

January 14, 2019
Google News 1 minute Read

നാനൂറാം ലാ ലിഗ ഗോളെന്ന ചരിത്രനേട്ടവുമായി ലയണല്‍ മെസി. യൂറോപ്യന്‍ ലീഗുകളില്‍ ഒന്നില്‍ മാത്രമായി 400 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ഇതോടൊപ്പം മെസി സ്വന്തമാക്കിയത്. 435 മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം. എയ്ബറിനെതിരായ മത്സരത്തില്‍ 53 ാം
മിനുട്ടില്‍ നേടിയ ഗോളാണ് മെസിയെ ചരിത്രനേട്ടത്തിലേക്കെത്തിച്ചത്.

മത്സരത്തില്‍ എയ്ബറിനെ ബാഴ്‌സ 3-0 ത്തിന് തകര്‍ത്തു. മെസിക്ക് പുറമേ 19,59 മിനുട്ടുകളിലായി സുവാരസാണ് ബാഴ്‌സയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. ജയത്തോടെ സ്പാനിഷ് ലീഗില്‍ 43 പോയിന്റുമായി ബാഴ്‌സ ഒന്നാമതെത്തി. 38 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്തുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here