മകരവിളക്കു ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ ദീപങ്ങൾ പമ്പയിൽ ഒഴുക്കുന്ന പമ്പാ വിളക്ക് നടന്നു

മകരവിളക്കു ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ ദീപങ്ങൾ പമ്പയിൽ ഒഴുക്കുന്ന പമ്പാ വിളക്ക് നടന്നു. ശബരിമലയിലെത്തുന്ന അയപ്പ ഭക്തരുടെ എണ്ണത്തിൽ വന്ന കുറവ് പമ്പാ വിളക്കിലും പ്രകടമായിരുന്നു
മകരവിളക്കിനു തലെ ദിവസം പമ്പയിൽ നടക്കുന്ന ചടങ്ങുകളിലൊന്നാണ് പമ്പാ വിളക്ക് മകരവിളക്കു ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർ പമ്പയുടെ തീരത്ത് പ്രത്യേകം ദീപങ്ങൾ ഒഴുകുന്നതാണ് ചടങ്ങ്.
മഹിഷിയെ നിഗ്രഹിച്ച അയ്യപ്പൻ തിന്മയെ നീക്കം ചെയ്ത് ലോകത്തിനു വെളിച്ചം പകർന്നുവെന്നാണ് പമ്പാ വിളക്കിനു പിന്നിലെ ഐതീഹ്യം.
സുരക്ഷ കാരണങ്ങളാൽ പമ്പയിൽ ഇത്തവണ മകരവിളക്കു ദർശനത്തിനായി ഭക്തർക്ക് അനുവാദമില്ല മുൻകാലങ്ങളെ അപേക്ഷിച്ച് പമ്പാവിളക്കിനും ഭക്തരുടെ പങ്കാളിത്തം കുറവായിരുന്നു
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here