മായാവതിക്കും അഖിലേഷിനും പിന്തുണ പ്രഖ്യാപിച്ച് തേജസ്വി

എസ്.പി – ബി. എസ്.പി സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ആർജെഡി നേതാവ് തേജസ്വി യാദവ് ഉത്തർപ്രദേശിലെത്തി മായാവതിക്കും അഖിലേഷ് യാദവിനും പിന്തുണ അറിയിച്ചു. മോദി സർക്കാരിനെ കടന്നാക്രമിച്ച് കൊണ്ടാണ് അഖിലേഷും തേജസ്വിയും സംയക്ത വാർത്ത സമ്മേളനം നടത്തിയത്.
Read Also: പ്രധാനമന്ത്രി നാളെ കേരളത്തില്‍; തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ലക്ഷ്യം വച്ച് ബിജെപി
ഉത്തർപ്രദേശില്‍ ബിജെപിയെ എതിർക്കാന്‍ എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം പര്യാപ്തമാണെന്ന് തേജസ്വി യാദവ് പറഞ്ഞു. ഹിന്ദി ഹൃദയ ഭൂമിയിലെ പ്രധാനപ്പെട്ട രണ്ട് സംസ്ഥാനങ്ങളായ ഉത്തർ പ്രദേശിലും ബിഹാറിലും ബി.ജെ.പി യെ പരാജയപ്പെടുത്താന്‍ പരമാവധി ഊർജ്ജം സംഭരിക്കുകയാണ് പ്രതിപക്ഷ പാർട്ടികള്‍. സമാജ് വാദി പാർട്ടിയും ബഹുജന്‍ സമാജ് വാദി പാർട്ടിയും സഖ്യം പ്രഖ്യാപിച്ചതോടെ അവരോട് ചേർന്ന് പ്രവർത്തിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ്
രാഷ്ട്രീയ ജനതാ ദള്‍ (ആർജെഡി) നേതാവ് തേജസ്വി യാദവ്.
ബിഹാറില്‍ മായാവതിയും അഖിലേഷും ആർജെഡിയെ തെരഞ്ഞെടുപ്പില്‍ സഹായിക്കും. ബിഹാറില്‍ കോണ്‍ഗ്രസിനൊപ്പം സഖ്യമുള്ള ആർജെഡി ഉത്തർ പ്രദേശില്‍ മായാവതി – അഖിലേഷ് സഖ്യത്തെ പിന്തുണക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തേജസ്വി യാദവിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
മോദി സർക്കാർ സിബിഐയെ ഉപയോഗിച്ച് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ഉപദ്രവിക്കുകയാണെന്നും തേജസ്വി ആരോപിച്ചു. കേന്ദ്രവും ഉത്തർ പ്രദേശും ഭരിക്കുന്ന ബിജെപി ജനദ്രോഹ നടപടികളാണ് സ്വീകരിക്കുന്നതെന്ന് എസ് പി നേതാവ് അഖിലേഷ് നേതാവ് പറഞ്ഞു. സഖ്യം മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഉത്തർ പ്രദേശില്‍
കോണ്‍ഗ്രസിനെ ഒഴിവാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് എസ്.പിയും ബി.എസ്.പിയും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here