ബുലന്ദ് ഷെഹറിൽ പശുവിനെ കശാപ്പ് ചെയ്‌തെന്നാരോപിച്ച് അറസ്റ്റിലായവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി

ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ പശുക്കളെ കശാപ്പു നടത്തി എന്നാരോപിച്ച് അറസ്റ്റിലായ മൂന്ന് പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തി. മത സൗഹാർദ്ധം തകർക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് ഇവർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത്.ഡിസംബർ മൂന്നിനാണ് ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹറിൽ പശുക്കളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഗോ രക്ഷാ ഗുണ്ടകൾ കലാപം നടത്തുന്നത്. കലാപത്തിനിടെ ഇൻസ്‌പെക്ടർ സുബോധ് കുമാർ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top