ലൈറ്റ് ഹൗസ് കീപ്പേഴ്‌സായി ദമ്പതികളെ തേടുന്നു; ശമ്പളം 91 ലക്ഷം രൂപ; അപേക്ഷകൾ ക്ഷണിച്ചു

ഒരു ലൈറ്റ് ഹൗസ് കീപ്പർക്ക് എത്ര രൂപ ശമ്പളം ലഭിക്കും ? കൂടിവന്നാൽ ഒരു അഞ്ചക്ക ശമ്പളം. എന്നാൽ കാലിഫോർണിയയിലെ ഒരു ലൈറ്റ് ഹൗസ് മേൽനോട്ടത്തിനായി അധികൃതർ വാഗ്ദാനം ചെയ്യുന്നത് പ്രതിവർഷം $130,000 ഡോളറാണ്. 92,41,050 രൂപ !

റിച്ച്‌മോണ്ട് സാൻ റഫാൽ ബ്രിഡ്ജിന് സമീപമുള്ള ഒരു ദ്വീപിലെ ഈസ്റ്റ് ബ്രദർ ലൈറ്റ് സ്റ്റേഷനിലാണ് ജോലി. താമസവും ഭക്ഷണവും അവിടെ തന്നെ ഒരുക്കിയിട്ടുണ്ടാകും.

Read More : ഫെറെറോ റോഷേ ചോക്ലേറ്റ് ടേസ്‌റ്റേഴ്‌സിനെ വിളിക്കുന്നു; മുൻപരിചയം ആവശ്യമില്ല 

ഏപ്രിലിൽ നിലവിലെ ഓപ്പറ്റേറ്റർ ചെ റോഡ്‌ഗേഴ്‌സും ജിലിയൻ മീക്കറും വിരമിക്കും. അതുകൊണ്ടാണ് ലൈറ്റ് ഹൗസ് കീപ്പേഴ്‌സായി ദമ്പതികളെ തിരയുന്നത്.

Read More : ഇത് കാക്കയോ പൂച്ചയോ ? സോഷ്യൽ മീഡിയയെ കുഴക്കി ഒരു ചിത്രം

അപേക്ഷിക്കാനായി യുഎസ് കോസ്റ്റ് ഗാർഡ് കൊമേഴ്‌സ്യൽ ബോട്ട് ഓപ്പറേറ്റർ ലൈസൻസ് വോണം. പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഞ്ച് മുറികളുള്ള സത്രത്തിലേക്ക് അക്കരെ നിന്നും അതിഥികളെ ബോട്ടിൽ കൊണ്ടുവരേണ്ടി വരും. അതിനാണ് ലൈസൻസ്.

തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. http://www.ebls.org/about/keeperssearch.html എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top