ആലപ്പാട്; ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ആലപ്പാട്ടെ കരിമണല്‍ ഖനനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരിമണല്‍ ഖനനത്തെ തുടര്‍ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആലപ്പാട് സ്വദേശി കെഎം ഹുസൈനാണ് ഹര്‍ജിക്കാരന്‍. ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാനും സര്‍ക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹര്‍ജിയിലുണ്ട്. സംസ്ഥാന സർക്കാരിനേയും, ഐ ആർ ഇയേയും എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഖനനം ഈ ഭൂപ്രദേശത്തിന്റെ വിസ്തൃതി കുറച്ചെന്നും ഇത് സംബന്ധിച്ച സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ പരാമര്‍ശം ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here