കനകദുർഗ്ഗയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി

kanaka durga

ശബരിമല ദര്‍ശനം നടത്തിയതിന് ഭര്‍ത്തൃവീട്ടുകാരുടെ മര്‍ദ്ദനമേറ്റ കനകദുർഗ്ഗയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.  മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിലാണ് കനക ദുര്‍ഗ്ഗയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടെ ന്യൂറോ സർജൻ ഇല്ലാത്തതിനാലാണ് കോഴിക്കോട്ടേക്ക് കൊണ്ടു പോയത്.

കഴിഞ്ഞ ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് കനക ദുര്‍ഗ്ഗയും ബിന്ദുവും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. അതിന് ശേഷം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരുന്ന ഇരുവരും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്.സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസാണ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ല. എന്നാല്‍ കനകദുര്‍ഗ്ഗ ഇത് സംബന്ധിച്ച് പരാതിയൊന്നും പോലീസില്‍ നല്‍കിയിട്ടില്ല.

 


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top