Advertisement

പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത്

January 15, 2019
Google News 0 minutes Read
kollam bypass

പ്രധാനമന്ത്രി ഇന്ന് കൊല്ലത്ത് .വൈകുന്നേരം അഞ്ച് മണിക്ക് കൊല്ലം ബൈപ്പാസ് ഉത്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. തുടർന്ന് പീരങ്കി മൈതാനിയിൽ ബിജെപി പ്രവർത്തക റാലിയെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി സംസാരിക്കും. തുടർന്ന് ഹെലികോപ്ടർ മാർഗ്ഗം അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകും.

ഇന്ന് വൈകുന്നേരം നാലിന് തിരുവനന്തപുരം എയർ ഫോഴ്‌സ് ടെക്‌നിക്കൽ ഏരിയയിൽ വിമാനമിറങ്ങുന്ന അദ്ദേഹം, അവിടെ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം കൊല്ലത്തേക്ക് തിരിക്കും. 4.50ന് ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം ബൈപാസിന്റെ ഉദ്ഘാടനമാണ് ആദ്യ പരിപാടി. അതിന് ശേഷം 5.30ന് കൊല്ലം കന്റോൺമെൻറ് ഗ്രൗണ്ടിൽ ബിജെപി സംഘടിപ്പിച്ചിട്ടുള്ള പൊതുസമ്മേളനത്തില്‍ അദ്ദേഹം സംസാരിക്കും. ബിജെപിയുടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിക്കുകയാണ് മോദിയുടെ ദൗത്യം. ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രതികരണം രാഷ്ട്രീയ വൃത്തങ്ങള്‍ ആകാംഷയോടെയാണ് ഉറ്റ്നോക്കുന്നത്. പാര്‍ട്ടി പരിപാടിക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കുന്ന പ്രധാനമന്ത്രി 7.15ന് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ക്ഷേത്രദർശനത്തിനും ഉദ്ഘാടന പരിപാടികള്‍ക്കും ശേഷം രാത്രി എട്ടുമണിയോടെ പ്രധാനമന്ത്രി ഡല്‍ഹിക്ക് തിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here