മൂത്തോനെ പിന്തുണച്ച് മഞ്ജു വാര്യര്‍; പരിഹസിച്ച് ശ്രീകുമാര്‍ മേനോന്‍

നിവിന്‍ പോളി ചിത്രമായ മൂത്തോന് ആശംസകള്‍ നേര്‍ന്ന മഞ്ജു വാര്യരെ പരിഹസിച്ച് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍.  ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്‍. ട്വിറ്ററിലൂടെയാണ് മഞ്ജുവാര്യര്‍ ചിത്രത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസയുമായി എത്തിയത്.  ‘പ്രിയപ്പെട്ട ഗീതു, രാജീവ്, നിവിന്‍ പിന്നെ മുഴുവന്‍ ടീമിനും എല്ലാ ആശംസകളും. സിനിമ കാണാന്‍ കാത്തിരിക്കുന്നു’ എന്നാണ് മഞ്ജു വാര്യര്‍ ട്വീറ്റ് ചെയ്തത്.

സിനിമയെ പിന്തുണച്ച് ഇത്ര നേരത്തെ ട്വീറ്റ് ചെയ്യുന്നു. കൊള്ളാം, നന്നായിരിക്കുന്നു എന്നാണ് ശ്രീകമാര്‍ മേനോന്‍ കമന്റ് ചെയ്തത്. തൊട്ട് പിന്നാലെ തന്നെ മറ്റൊരു കമന്റും ഈ ട്വീറ്റിനെത്തി.    സിനിമയ്ക്ക് മുന്നോട്ട് കുതിക്കാന്‍ നിങ്ങളെപ്പോലെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ ഇതുപോലുള്ള പിന്തുണ വേണം, സൂപ്പര്‍ബ്’ എന്നും ശ്രീകുമാര്‍ മേനോന്‍ കുറിച്ചു. ഒടിയന്റെ പ്രൊമോഷന് മഞ്ജു വാര്യര്‍ പിന്തുണച്ചില്ലെന്ന് പരസ്യമായി വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍ എത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും ശ്രീകുമാര്‍ മഞ്‍ജുവാര്യര്‍ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. അതേ  അതൃപ്തിതന്നെയാണ് ഇപ്പോള്‍ ശ്രീകുമാര്‍ മേനോന്‍ ട്വിറ്ററിലൂടെയും പ്രകടിപ്പിച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top