Advertisement

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന; ചിത്രങ്ങൾ

January 16, 2019
Google News 0 minutes Read

ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്.

സീൽ ചെയ്ത പാത്രത്തിൽ അടച്ച നിലയിലാണ് പരുത്തി വിത്തുകൾ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകൾ, ചെറു ഈച്ചകളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തിൽ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകൾ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക.

ബഹിരാകാശ പദ്ധതിക്ക് മാത്രമായി ഏറ്റവും കൂടുതൽ തുക നീക്കിവെച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമനാണ് ചൈന. ഒന്നാം സ്ഥാനത്ത് യുഎസ് ആണ്. $8 ബില്യണാണ് ചൈന പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വയിലും ഇത്തരം പരീക്ഷണങ്ങൾ നടത്താനാണ് ചൈനയുടെ അടുത്ത ലക്ഷ്യം. 2022 ഓടെ സ്വന്തമായി ഒരു സ്‌പെയ്‌സ് സ്റ്റോഷൻ എന്ന സ്വപ്‌നവും ചൈന കൈവരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here