ധന്യ നടന്നു കയറിയത് ചരിത്രത്തിലേക്ക്; അഗസ്ത്യാര്‍കൂടത്തെത്തിയ ആദ്യ വനിത

അഗസ്ത്യാര്‍കൂടത്തെത്തിയ ആദ്യ വനിതയെന്ന ബഹുമതി ഇനി കേന്ദ്ര പ്രതിരോധ വക്താവ് ധന്യ സനലിന്. ആദ്യ സംഘത്തോടൊപ്പം യാത്ര തിരിച്ച ധന്യ ഇന്നാണ് തിരിച്ചെത്തിയത്. ഏറെ നാളുകളായുള്ള ആഗ്രഹം പൂവണിഞ്ഞതിലെ സന്തോഷത്തിലാണ് ധന്യ.മൂന്ന് പകലുകളും രണ്ടു രാത്രികളും. 40 കിലോമീറ്ററിലധികം കാനന പതയും ചെങ്കുത്തായ മല നിരകളും താണ്ടിയുള്ള കാല്‍നട യാത്ര. ചരിത്രത്തിലേക്ക് നടന്നടുത്തത്തിന്റെ സന്തോഷത്തിലാണ് ധന്യസനല്‍. മുന്‍കാല ട്രക്കിങ് അനുഭവങ്ങള്‍ ഒരുപാട് ഉണ്ടെങ്കിലും അവിസ്മരണീയമായിരുന്നു അഗസ്ത്യാര്‍കൂട യാത്രയെന്ന് ധന്യ പറയുന്നു.
ട്രക്കിങ് ഹോബിയായി കാണുന്ന ധന്യ. കേന്ദ്ര പ്രതിരോധ വകുപ്പിന്റെ തിരുവനന്തപുരത്തെ വക്താവാണ് ധന്യ. ധന്യയെക്കൂടാതെ 99 സ്ത്രീകള്‍ കൂടി അഗസ്ത്യാര്‍കൂട യാത്രക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവരും ട്രക്കിങ്ങിനായി എത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here