മധുരം ഒഴിവാക്കാതെയും അമിതഭാരം കുറക്കാം ! ഇത് ശിൽപ്പാ ഷെട്ടിയുടെ ഫിറ്റ്‌നസ് രഹസ്യം

അമിതഭാരം കുറക്കാൻ നാമെല്ലാവരും ഭക്ഷം നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് നമ്മെ കൊതിപ്പിക്കുന്ന മധുര പലഹാരങ്ങൾ. ദീപാവലി മധുരങ്ങളും, ഓണപ്പായസങ്ങളുമെല്ലാം എത്ര വിഷമത്തോടെയാണ് നാം വേണ്ടെന്ന് വെച്ചിട്ടുള്ളത് ? എന്നാൽ അമിതഭാരം കുറയ്ക്കാൻ മധുരം പാടെ ഒഴിവാക്കേണ്ടതില്ലെന്നാണ് ഫിറ്റ്‌നസ് ക്വീൻ ശിൽപ്പ ഷെട്ടി പറയുന്നത്.

എല്ലാ ഞായറാഴ്ച്ചയും ശിൽപ്പാ ഷെട്ടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ തനിക്കേറ്റവും ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ കഴിക്കുന്ന വീഡിയോയും അവയെ കുറിച്ചുള്ള ചെറു വിവരണങ്ങളും നൽകാറുണ്ട്.

Read More : തന്റെ ഫിറ്റ്‌നസ്സ് രഹസ്യം പുറത്ത് വിട്ട് അക്ഷയ് കുമാർ

ഇതെല്ലാം കഴിച്ചും എങ്ങനെയാണ് ബോഡിവെയ്റ്റ് മെയിന്റെയിൻ ചെയ്യുന്നതെന്ന് നമ്മൾ അത്ഭുതപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ ഇതേ ചോദ്യം ചോദിച്ച് നിരവധി കമന്റുകളും വരാറുണ്ട്. ഈ പശ്ചാത്തലത്തിൽ താരം തന്നെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂട തന്റെ ഫിറ്റ്‌നെസ്സ് രഹസ്യം പുറത്തുവിട്ടത്.

Suryanamaskar

 

Burpees

Cardio exercise

20 സൂര്യനമസ്‌ക്കാരം, 20 ബർപ്പീസ്, 30 മിനിറ്റ് നീണ്ട കാർഡിയോ എന്നിവയാണ് മധുരപലഹാരങ്ങൾ കൊണ്ട് ശരീരത്തിലെത്തിയ കലോറികൾ കത്തിച്ചു കളയാൻ ശിൽപ്പ ചെയ്യുന്നത്.

Read Moreചലഞ്ച് ഏറ്റെടുത്തു; നിലത്തിരുന്ന് തറ തുടച്ച് ഇഷാ തൽവാർ; വീഡിയോ വൈറൽ

ശിൽപ്പയുടെ ഇൻസ്റ്റഗ്രാം നിറയെ ഫിറ്റനസ്സ് വീഡിയോകളും ഡയറ്റ് ടിപ്‌സുമാണ്. ’30 ടോപ് ഹെൽത്ത് ആന്റ് ഫിറ്റനസ്സ് ഇൻഫഌവെൻസേഴ്‌സ് ഇൻ ഇന്ത്യ’ യുടെ പട്ടികയിൽ ഇടംപിടിച്ച വ്യക്തിയാണ് ശിൽപ്പ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More