ഔദ്യോഗികമായി ക്ഷണിച്ചാൽ ചർച്ചയിൽ പങ്കെടുക്കുമെന്ന് ആലപ്പാട് സമരസമിതി

സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ആലപ്പാട് സമരസമിതി. ഔദ്യോഗികമായി ക്ഷണിച്ചാൽ ചർച്ചയിൽ പങ്കെടുക്കും. സീ വാഷിങ് നിർത്താനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും സമരസമിതി വ്യക്തമാക്കി.
ആലപ്പാട് ഖനന മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി പുറത്ത് വന്നത്. സർക്കാർ ക്ഷണിച്ചാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് സമരസമിതി നേതാക്കൾ വ്യക്തമാക്കി. ഇതുവരെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടില്ല. സർക്കാരിന്‍റെ തീരുമാനങ്ങൾ സ്വാഗതം ചെയ്യുന്നു. അനധികൃതമായ എന്തോ നടക്കുന്നുണ്ടെന്ന തിരിച്ചറിവുണ്ടായതു കൊണ്ടാണ് സീ വാഷിങ് നിർത്താൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ സർക്കാർ ഇടപെടലുകൾ സമരത്തിന്‍റെ ആദ്യ ഘട്ട വിജയമാണെന്നും സമര സമിതി വ്യക്തമാക്കി. സർക്കാരിന്‍റെ അറിയിപ്പ് ലഭിച്ച ശേഷം സമര സലമിതി കൂടി ആലോചിച്ച ശേഷമായിരിക്കും ഭവി പരിപാടികൾ തീരുമാനിക്കുകയെന്നും സമരസമിതി വ്യക്തമാക്കി. ആലപ്പാട്ടെ ഖനനം പൂർണമായും നിർത്താതെ ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന മുൻ നിലപാട് തിരുത്തി എന്നതാണ് ശ്രദ്ധേയം
രഞ്ജിത്ത് അമ്പാടി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here