നടന്‍ വിശാലിന്റെ വധു അനിഷ

vishal

നടന്‍ വിശാലിന്റെ ജീവിത പങ്കാളിയുടെ കാര്യത്തിലെ അഭ്യൂഹങ്ങള്‍ക്ക് വിരാമം. ഹൈദ്രാബാദ് സ്വദേശി അനിഷ അല്ലയാണ് വിശാലിന്റെ ജീവിത സഖിയാകാന്‍ പോകുന്നത്. വിശാല്‍ തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം പുറത്ത് വിട്ടത്. ഇരുവരും തമ്മിലുള്ള ഫോട്ടോയും വിശാല്‍ ട്വിറ്ററില്‍ പങ്കുവച്ചു. വിവാഹതീയ്യത് ഉടന്‍ പങ്കുവയ്ക്കുമെന്നും ഇത് എന്റെ ജീവതത്തിലെ വലിയ മാറ്റമാണെന്നും വിശാല്‍ കുറിച്ചിട്ടുണ്ട്.

ശരത് കുമാറിന്റെ മകള്‍ വരലക്ഷ്മിയുമായി വിശാലിന് അടുപ്പമുണ്ടായിരുന്നുവെന്നാണ് വളരെക്കാലമായി ‘നിലനിന്നിരുന്ന’ ഗോസിപ്പ്. 2019ല്‍ ഇരുവരും വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ പരന്നിരുന്നു. ചടങ്ങുകളില്‍ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും വാര്‍ത്തകള്‍ക്ക് കാരണമായി. ഇരുവരും ഈ വാര്‍ത്ത പലപ്പോഴായി നിഷേധിച്ചിരുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top