Advertisement

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ്; ലീന മരിയ പോള്‍ പ്രതികള്‍ക്ക് പണം നല്‍കി, കേസ് ക്രൈംബ്രാഞ്ചിന്

January 17, 2019
Google News 0 minutes Read
leena maria paul

കൊച്ചി വെടിവയ്പ്പ് കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ലീന മരിയ പോള്‍ പ്രതികള്‍ക്ക് പണം നല്‍കി. കേസ് ഒത്തുതീര്‍പ്പാക്കനാണ് ശ്രമം.  പോലീസ് തലത്തിലും കേസ് ഒത്ത് തീര്‍പ്പാക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  ബോംബെയിൽ വച്ചായിരുന്നു പണം കൈമാറ്റം ചെയ്തത്. പൊലീസിനോടും സംഭവത്തിൽ പരാതിയില്ലെന്ന സമീപനമാണ് ലീന മരിയ പോൾ സ്വീകരിച്ചത്. പോലീസ് ചോദ്യം ചെയ്യാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ലീന പോലീസിന് മുന്നില്‍ ഹാജരായിരുന്നില്ല. കേസ് ഒത്ത് തീര്‍പ്പാക്കാന്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ ബോംബെയില്‍ വച്ച് കൈമാറിയെന്നാണ് സൂചന.

ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീന മറിയ പോള്‍ എന്ന സ്ത്രീയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here