അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു

theresa may

ബ്രിട്ടീഷ് പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തേരേസ മേ അതിജീവിച്ചു. 19 വോട്ടുകൾക്കാണ് പ്രതിപക്ഷ നീക്കം പരാജയപ്പെട്ടത്. 306 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 325 പേർ എതിർത്തു. അവിശ്വാസപ്രമേയത്തെ അതിജീവിച്ചതിന് പിന്നാലെ എംപിമാരുമായി ചർച്ചയ്ക്ക് തയാറാണെന്ന് തേരേസ മേ അറിയിച്ചു.

ബ്രെക്‌സിറ്റ് കരാര്‍ വന്‍ ഭൂരിപക്ഷത്തില്‍ നിരാകരിക്കപ്പെട്ടതിനു പിന്നാലെ ലേബര്‍ നേതാവ് ജെറമി കോര്‍ബിനാണ് തെരേസാ മേ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ബ്രിട്ടീഷ് സര്‍ക്കാരിന്റെ 26 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്.

അതേസമയം, യൂറോപ്യന്‍ യൂണിയനുമായി വീണ്ടും ചര്‍ച്ച നടത്തണമെന്ന കോര്‍ബിന്റെ അഭിപ്രായത്തെ അദ്ദേഹത്തിന്റെ ലേബര്‍ പാര്‍ട്ടിയിലെ 71 എംപിമാര്‍ എതിര്‍ത്തു. രണ്ടാമത് ഹിതപരിശോധന നടത്തണമെന്നാണ് ഇവരുടെ ആവശ്യം. തെരേസാ മേയില്‍ നിന്ന് എളുപ്പത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ കോര്‍ബിനു സാധിക്കില്ലെന്നാണ് ചുരുക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top