Advertisement

772 മില്യൺ ഇമെയിൽ ഐഡികളും 22 മില്യൺ പാസ്‌വേഡുകളും ചോർന്നു; ലോകം കണ്ട ഏറ്റവും വലിയ വിവരചോർച്ചയിൽ ഞെട്ടി ജനം

January 18, 2019
Google News 0 minutes Read

772 മില്യൺ ഇമെയിൽ ഐഡികളും 22 മില്യൺ പാസ്‌വേഡുകളും ചോർന്നു. ലോകം കണ്ട ഏറ്റവും വലിയ വിവരചോർച്ചയാകാം എന്നാണ് ഇതിനെ വിലയിരുത്തുന്നത്. കളക്ഷൻ #1 എന്ന പേരുള്ള ഒരു കൂട്ടം ഡേറ്റ ഫയലിൽ നിന്നാണ് വിവരങ്ങൾ ചോർന്നത്.

മൈക്രോസോഫ്റ്റിന്റെ പ്രാദേശിക ഡയറക്ടറും ഡെവലപ്പർ സെക്യൂരിറ്റി എംവിപിയുമായ ട്രോയ് ഹണ്ട് ആണ് വിവരചോർച്ചയുടെ കാര്യം ആദ്യം അറിയിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2,692,818,238 ഇമെയിൽ ഐഡികളും പാസ്‌വേഡുകളുമാണ് പുറത്തായത്. 87ജിബി ഡേറ്റയുള്ള 12,000 ഫയലുകളാണ് കളക്ഷനിൽ ഉണ്ടായിരുന്നത്.

അതേസമയം, ഫിനാൻഷ്യൽ ഡേറ്റകളോ മറ്റ് ക്രെഡിറ്റ് കാർഡ് വിവരങ്ങളോ ചോർന്നിട്ടില്ലെന്നും ഐഡി, പാസ്‌വേഡ് എന്നിവ മാത്രമാണ് പുറത്തായതെന്നും റിപ്പോർട്ടുണ്ട്.

ഓൺലൈൻ അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡ് നൽകണമെന്നതാണ് വിദഗ്ധർ ഉപദേശിക്കാറുള്ളത്. പാസ്‌വേഡുകൾ അക്ഷരങ്ങൾ, അക്കങ്ങൾ, ചിഹ്നങ്ങൾ തുടങ്ങിയവയുടെ കോമ്പിനേഷണുകൾ ആകുന്നതാണ് നല്ലത്. എന്നാൽ പലപ്പോഴും പലരും ഒരേ പാസ്‌വേഡ് തന്നെ വിവിധ
അക്കൗണ്ടുകൾക്ക് നൽകാറുണ്ട്. ഈ പ്രവണതയും ഉപേക്ഷിക്കണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here