Advertisement

കെ എം ഷാജിക്കെതിരായ കോടതി വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും രണ്ട്; കെടി ജലീല്‍

January 18, 2019
Google News 0 minutes Read
kt jaleel

കെ എം ഷാജിക്കെതിരായ കോടതി വിധിയും കാരാട്ട് റസാഖിനെതിരായ വിധിയും രണ്ടായി കാണണമെന്ന് കെ ടി ജലീൽ .കെ.എം ഷാജിക്കെതിരായ വിധി വർഗീയ പരാമർശവുമായി ബന്ധപ്പെട്ടതാണ്. തുടർന്നാണ് ഷാജിക്ക് അയോഗ്യത കൽപിച്ചത്. റസാഖിന്‍റെ കാര്യം അങ്ങനെയല്ല. സാധാരണ തെരെഞ്ഞെടുപ്പ് കേസാണ് കാരാട്ട് റസാഖിനെതിരെ നടന്നത്. വഖഫ് ട്രൈബ്യൂണൽ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് സമസ്തയുമായി പോരിനില്ലെന്നും കെ.ടി.ജലീൽ പറഞ്ഞു. അംഗങ്ങളുടെ നിയമനം നിഷ്പക്ഷമായല്ലെന്ന് പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയത്ത് തനി വർഗ്ഗീയത കുത്തി വെച്ച് വോട്ട് നേടാൻ ശ്രമിച്ചുവെന്നും, അതിന്റെ ഫലമായാണ് വിജയിച്ചതെന്നും ഇത് ഹൈക്കോടതി രണ്ട് തവണയാണ് കണ്ടെത്തിയത്. മുസ്ലീം ലീഗിനെ പോലൊരു മതേതര പാർട്ടി അങ്ങനെ ചെയ്തതിലാണ് കോടതി വിധി വന്നത്.  തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഷാജിക്ക് അയോഗ്യത കൽപിച്ചിരുന്നു.. കാരാട്ട് റസാഖിന്റ കാര്യത്തിൽ അങ്ങനെയായിരുന്നില്ല വിധിയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here