മക്കള്‍ക്ക് കളിക്കാന്‍ ഫുള്‍ഓപ്ഷന്‍ ‘ഓട്ടോ’ ഉണ്ടാക്കിക്കൊടുത്ത് അച്ഛന്‍

സ്വന്തം മക്കള്‍ക്ക് കളിക്കാന്‍ ഓലപന്തും, തൊപ്പിയും വാച്ചുമൊക്കെ ഉണ്ടാക്കിക്കൊടുത്ത അച്ഛന്‍മാര്‍ കളം മാറ്റി ചവിട്ടിയത് ഓല മടലില്‍ ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിക്കൊടുത്തപ്പോഴാണ്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി തന്റെ മക്കള്‍ക്ക് കളിക്കാന്‍ ഓട്ടോറിക്ഷ ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ് ഒരു അച്ഛന്‍. തൊടുപുഴ സ്വദേശിയായ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്ന അച്ഛനാണ് ഈ ഹൈടെക് അച്ഛന്‍. ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സാണ് അരുണ്‍. മക്കളായ മാധവിനും, കേശിനിയ്ക്കും വേണ്ടിയാണ് അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കിയത്. മക്കള്‍ക്കായി മിനി ജീപ്പും ബുള്ളറ്റും ഉണ്ടാക്കി മുമ്പും വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് അരുണ്‍.
ഏഴരമാസമെടുത്തു അരുണ്‍ ഈ ഓട്ടോറിക്ഷ ഉണ്ടാക്കാന്‍. ഓട്ടോയുടെ മോഡല്‍ മാത്രമല്ലിത്. ബാറ്ററില്‍ ഓടുന്ന അസല്‍ മിനിയേച്ചര്‍ ഓട്ടോയാണ്. സുന്ദരി എന്നാണ് ഓട്ടോയ്ക്ക് അച്ഛനും മക്കളും ഇട്ടിരിക്കുന്ന പേര്. വീട്ടില്‍ നിന്ന് ലഭിച്ച വസ്തുക്കളൊക്കെ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഡിറ്റിഎച്ചിന്റെ ഡിഷ് ഉപയോഗിച്ചാണ് ഓട്ടോയുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരിക്കുന്നത്. കിക്കറും, ഇന്റിക്കേറ്ററും, വൈപ്പറും, ഹെഡ് ലൈറ്റും, ഹോണുമെന്നല്ല ഫസ്റ്റ് എയിഡ് കിറ്റ് വരെയുണ്ട് ‘സുന്ദരി’യില്‍.
പെന്‍ ഡ്രൈവ് കുത്തി പാട്ടും ആസ്വദിക്കാം. വേണമെങ്കില്‍ മൊബൈലും ചാര്‍ജ്ജ് ചെയ്യാം. 24വോള്‍ട്ട് ഡിസി മോട്ടര്‍, 24വോള്‍ഡ് ബാറ്ററിയുമാണ് ഓട്ടോയില്‍ ഉപയോഗിച്ചിരിക്കുന്നത. 60കിലോ ഭാരം വരെ ഈ ഇത്തിരി കുഞ്ഞന്‍ ഓട്ടോയ്ക്ക് താങ്ങാമെന്ന് അരുണ്‍കുമാര്‍ പറയുന്നു. സൈക്കിളിന്റെ ഡിസ്ക് ബ്രേക്ക് സംവിധാനമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here