Advertisement

ശബരിമല ദര്‍ശനത്തിന് അനുമതിയില്ല; സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി

January 19, 2019
0 minutes Read
k surendran

ശബരിമല ദര്‍ശനത്തിന് അനുമതി തേടി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ട റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന് ജാമ്യ വ്യവസ്ഥ നിലനില്‍ക്കുന്നതിനാലാണ് സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളിയത്.

ചിത്തിര ആട്ട വിശേഷത്തിനെത്തിയ സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കേസുകളില്‍ സുരേന്ദ്രന്‍ പ്രതിയാണ്. ഈ കേസുകളില്‍ നിരവധി ദിവസം സുരേന്ദ്രന്‍ ജയിലില്‍ കിടന്നു. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥയില്‍ സുരേന്ദ്രന് ഹൈക്കോടതി പിന്നീട് ജാമ്യം നല്‍കി. ഇതിന് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുമതി തേടി സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement