പത്ത് വര്‍ഷം മുമ്പുള്ള എന്നെ മാത്രമേ എല്ലാവര്‍ക്കും അറിയൂ; ജീവിതം തുറന്ന് പറഞ്ഞ് അമൃത സുരേഷ്

amrutha suresh

തന്റെ വിവാഹമോചനത്തെ എങ്ങനെ നേരിട്ടെന്ന് തുറന്ന് പറഞ്ഞ് ഗായിക അമൃത സുരേഷ്.  പ്സടു പഠനം പൂര്‍ത്തിയാക്കാതെ സംഗീതത്തിന് പിന്നാലെ പോയ ജീവിതമാണ് തന്റേതെന്ന ആമുഖത്തോടെയാണ് അമൃത സംസാരിക്കാന്‍ ആരംഭിക്കുന്നത്. സ്വപ്നം കണ്ട ജീവിതം സ്വപ്നം മാത്രമാണെന്ന് തിരിച്ചറിഞ്ഞ് ആരോടും ഒന്നും പറയാന്‍ സാധിക്കാതെ കരഞ്ഞ് ദിവസം തീര്‍ത്ത അമൃത സുരേഷിനെ ആര്‍ക്കും അത്ര പരിചിതമായിരിക്കില്ല. സംഗീതം തുടരാന്‍ പറ്റില്ലെന്ന് തിരിച്ചറിഞ്ഞ് എന്റെ സ്വപ്ന ജീവിതത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ എന്റെ കയ്യില്‍ ആകെ ഉണ്ടായിരുന്നത് സീറോ ബാലന്‍സ് അക്കൗണ്ടും രണ്ട് വയസ്സ് പ്രായമുള്ള മകളുമാണ്, അമൃത പറയുന്നു.

അന്നത്തെ ദിവസം നൂറ് കണക്കിന് ഫോണ്‍ കോള്‍സാണ് വന്നത്. എന്ത് ചെയ്താലും കുറ്റം മാത്രം വരുന്ന കാലഘട്ടമായിരുന്നു അത്. അന്ന് അമ്മയും അച്ഛനും ഒപ്പം നിന്നു. എനിക്ക് തോന്നുന്ന എല്ലാം ഞാന്‍ എഴുതി വയ്ക്കാറുണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ എങ്ങനെ എന്ന വാക്കാണ് ഞാന്‍ ഏറ്റവും കൂടുതല്‍ എഴുതിയത്. എന്റെ ലൈഫില്‍ ഇപ്പോള്‍ ഞാന്‍ തിരിഞ്ഞ് നോക്കുമ്പോള്‍ എനിക്ക് പറയാം. ഞാന്‍ സ്ട്രോംഗ് ആണ്. ഇപ്പോള്‍ എനിക്ക് അറിയാം ഞാന്‍ ആരാണെന്ന്. മുന്നോട്ട് പോകാന്‍ മാത്രമേ എല്ലാവര്‍ക്കും പറ്റൂ. എന്റെ ജീവിതത്തില്‍ സംഭവിച്ച പ്രശ്നങ്ങളാണ് എന്നെ ശക്തയാക്കിയതെന്നും അമൃത സുരേഷ് പറയുന്നു. വീഡിയോ കാണാം

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top