Advertisement

പള്ളി തര്‍ക്കം; മന്ദാമംഗലത്ത് യാക്കോബായ വിശ്വാസികള്‍ കുര്‍ബാന അര്‍പ്പിച്ചത് റോഡില്‍

January 20, 2019
Google News 0 minutes Read

മാന്ദാമംഗലം സെന്റ് മേരീസ് പള്ളിക്കു മുന്നിൽ യാക്കോബായ വിശ്വാസികൾ കുർബാന അർപ്പിച്ചു. യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് എത്തിയതോടെ ഇരുവിഭാഗങ്ങളോടും പള്ളിയിൽ നിന്ന് വിട്ടു നിൽക്കാൻ കലക്ടർ നിർദ്ദേശിച്ചതിനെ തുടർന്നാണ് ആരാധന റോഡിലെത്തിയത്. രാവിലെ 8.30 ഓടെയാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. പള്ളിയില്‍ ഞായറാഴ്ച പ്രാര്‍ത്ഥന നടത്താന്‍ അനുമതി വേണമെന്ന് കഴിഞ്ഞ ദിവസം തന്നെ യാക്കോബായ സഭ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്നാണ് പള്ളിക്കു പുറത്ത് കുര്‍ബാന അര്‍പ്പിക്കാന്‍ തീരുമാനമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here