‘പ്രായത്തെ തോല്‍പ്പിച്ച് മുന്നോട്ട്’; കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗ് ഗുഡ്‌വില്‍ അംബാസഡര്‍

96 ആം വയസില്‍ റാങ്ക് നേടിയ, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാപഠിതാവ് കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസഡര്‍. 53 അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിംഗ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. സംസ്ഥാന സാക്ഷരതാ മിഷന്റെ അഞ്ചരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് ആലപ്പുഴ മുട്ടം സ്വദേശിയായ കാര്‍ത്യായനിയമ്മ.
നാലാം ക്ലാസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് നിലവില്‍ കാര്‍ത്യായനി അമ്മ. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് കാര്‍ത്യായനിയമ്മയുടെ ലക്ഷ്യം. കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ലാപ്‌ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മ ശ്രമിക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here