ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ്; ലീന പോൾ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി

ബ്യൂട്ടിപാർലർ വെടിവെയ്പ് കേസിൽ സ്ഥാപന ഉടമ ലീന പോൾ അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകി. കൊച്ചിയിലെ അഭിഭാഷകന്റെ വസതിയിൽവെച്ചാണ് ലീന മരിയ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. പൊലീസ് നൽകിയ നോട്ടീസ് പ്രകാരമാണ് ലീന രണ്ടാം വട്ടം മൊഴി നൽകാൻ എത്തിയത്. തൃക്കാക്കര അസി.കമ്മീഷണർ പിപി ഷംസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് ‘
ഡിസംബര്‍ 15നാണ് ലീനയുടെ പനമ്പള്ളി നഗറിലുള്ള ബ്യൂട്ടിപാര്‍ലറില്‍ ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. നടിയായ ലീന മറിയ പോള്‍ എന്ന സ്ത്രീയുടെ ഉടമസ്ഥയില്‍ ഉള്ള പാര്‍ലറാണ് ഇത്. ഇവര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. 2013കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. തേവര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അധോലോക നേതാവ് രവി പൂജാരയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പോലീസ് സംശയിക്കുന്നത്. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന
ഇതിനിടെ സംഭവം ഒത്ത് തീര്‍പ്പാക്കാന്‍ ലീന പ്രതികള്‍ക്ക് പണം നല്‍കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇത് നിഷേധിച്ച് ലീനയും രംഗത്തെത്തി. തനിക്കും അഭിഭാഷകനും ഇപ്പോഴും രവി പൂജാരിയിൽ നിന്ന് വധഭീഷണിയുണ്ട്. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടുണ്ട്. രവി പൂജാരിയ്ക്ക് എതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നു. പ്രതികളെ കണ്ടെത്താനാകാത്തതിൽ നിരാശയുണ്ട്. മാധ്യമങ്ങൾ തനിക്ക് എതിരെ നൽകുന്നത് തെറ്റായ വാർത്തകളെന്നും ലീന മരിയ പോൾ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here