‘മായാവതി സ്ത്രീസമൂഹത്തിന് കളങ്കം, അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുന്നു’; ബിജെപി വനിതാ എംഎല്‍എ

ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതിക്കെതിരെ വിവാദപരാമര്‍ശവുമായി ബിജെപി വനിതാ എംഎല്‍എ. ഉത്തര്‍പ്രദേശിലെ മുഗള്‍സാരെസ് മണ്ഡലം എംഎല്‍എയായ സാധന
സിങാണ് മായാവതിക്കെതിരെ മോശം ആരോപണങ്ങള്‍ ഉന്നയിച്ചത്. പാര്‍ട്ടി റാലിക്കിടെയായിരുന്നു സംഭവം. പരാമര്‍ശത്തിനെതിരെ ബിഎസ്പി നേതാക്കള്‍ രംഗത്തെത്തി.
മായാവതി സ്ത്രീസമൂഹത്തിനാകെ കളങ്കമുണ്ടാക്കിയെന്നാണ് സാധനയുടെ ആരോപണം. അധികാരത്തിന് വേണ്ടി അവര്‍ അന്തസ് കളയുകയാണ്. അവര്‍ക്ക് ആത്മാഭിമാനമില്ല. നേരത്തേ പലഘട്ടങ്ങളിലും മായാവതി അപമാനിക്കപ്പെട്ടു. അവര്‍ ഇപ്പോഴും അപമാനം ഏറ്റുവാങ്ങുകയാണെന്നും സാധന പറഞ്ഞു. അതേസമയം, ബിജെപിയുടെ നിലവാരമാണ് സാധ്‌നയുടെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നതെന്ന് ബിഎസ്പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. മാനസിക നില തെറ്റിയവരുടെ അവസ്ഥയാണ് സാധനയ്‌ക്കെന്നും സതീഷ് പറഞ്ഞു.
അതിനിടെ സാധനയുടെ പരാമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു. കാരണം ചോദിച്ച് സാധനയ്ക്ക് നോട്ടീസ് അയക്കാനാണ് വനിതാ കമ്മീഷന്റെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here