Advertisement

ഏവൂര്‍ സുനില്‍ കുമാര്‍ വധം; മുഖ്യപ്രതി അറസ്റ്റില്‍

January 20, 2019
Google News 0 minutes Read

ഏവൂർ സുനിൽ കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. പള്ളിപ്പാട് നാലുകെട്ടും കവല കോളനിയിൽ  രഞ്ജിത്ത് നെയാണ് (32) അറസ്റ്റ് ചെയ്തത്. 2016ലാണ് സുനില്‍ കുമാര്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ രണ്ട് കൊല്ലമായി ര‍ഞ്ജിത്ത് അറസ്റ്റിലായിരുന്നു.  ഹരിപ്പാട് സി ഐ ടി മനോജ്, എസ്.ഐ രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പള്ളിപ്പാട്ട് വെച്ചാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്‌. അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍‌കുമാറിനെ കൊലപ്പെടുത്തിയത്. സിപിഎം പ്രവര്‍ത്തകനായ സുനില്‍ കമാര്‍ യൂത്ത് കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്നതിന് പിന്നാലെയാണ് കൊല ചെയ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here